---
title: "മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി."
english_title: "A sit-in was held in front of the Mananthavadi Taluk Supply Office. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126513/a-sit-in-was-held-in-front-of-the-mananthavadi-taluk-supply-office"
published_at: "2023-07-01T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a02e2df2e90_sfdghfgjghj.jpg"
keywords: []
---

# മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി.

> **Lead Summary:** **മാനന്തവാടി:** റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കുക, കേന്ദ്രം വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനസ്ഥാപിക്കുക, റേഷന്‍ വ്യാപാരികളുടെ വേതനം കൃത്യ സമയത്ത് വിതരണം ചെയ്യുക, കേന്ദ്ര വേതന വിഹിതം വര്‍ദ്ധിപ്പിക്കുക, സെര്‍വര്‍ പ്രശ്‌നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി.

## Article Content

**മാനന്തവാടി:** റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കുക, കേന്ദ്രം വെട്ടിക്കുറച്ച ഭക്ഷ്യധാന്യം പുനസ്ഥാപിക്കുക, റേഷന്‍ വ്യാപാരികളുടെ വേതനം കൃത്യ സമയത്ത് വിതരണം ചെയ്യുക, കേന്ദ്ര വേതന വിഹിതം വര്‍ദ്ധിപ്പിക്കുക, സെര്‍വര്‍ പ്രശ്‌നത്തിന് അടിയന്തിര പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തി.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍  സംസ്ഥാന സെക്രട്ടറി ഷാജി യവനാര്‍കുളം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സി.എച്ച് മനോജ്, കെ.കുഞ്ഞമ്മദ്, എം.ഷറഫുദ്ദീന്‍, ബേബി വാളാട്, എം. കെ സലോമി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126513/a-sit-in-was-held-in-front-of-the-mananthavadi-taluk-supply-office)