---
title: " പച്ചക്കറി വിലവര്‍ധനവിനെ നിയന്ത്രിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍"
english_title: "State government intervenes to curb soaring vegetable prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12653/state-government-intervenes-to-curb-soaring-vegetable-prices"
published_at: "2021-11-25T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f0a877e256_images - 2021-11-24T082828.395.jpeg"
keywords: []
---

#  പച്ചക്കറി വിലവര്‍ധനവിനെ നിയന്ത്രിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍

> **Lead Summary:**  **തിരുവനന്തപുരം**; കുതിച്ചുയര്‍ന്ന പച്ചക്കറി വിലവര്‍ധനവിനെ നിയന്ത്രിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍.ഇന്നു മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തും. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച്‌ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് പച്ചക്കറികള്‍ വാങ്ങി വിപണിയില്‍ എത്തിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം.

## Article Content

 **തിരുവനന്തപുരം**; കുതിച്ചുയര്‍ന്ന പച്ചക്കറി വിലവര്‍ധനവിനെ നിയന്ത്രിക്കാന്‍ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍.ഇന്നു മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തും. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളുമായി സഹകരിച്ച്‌ കര്‍ഷകരില്‍ നിന്ന് നേരിട്ടാണ് പച്ചക്കറികള്‍ വാങ്ങി വിപണിയില്‍ എത്തിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം.

വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയര്‍ന്നതോടെ കൃഷി മന്ത്രി പി.പ്രസാദിന്‍റെ അധ്യക്ഷതയില്‍ യോ​ഗം ചേര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കാനാണ് ശ്രമം. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച്‌ കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറികള്‍ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.

തമിഴ്നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വിളനാശം പച്ചക്കറി വില വര്‍ധിക്കാന്‍ കാരണമായിരുന്നു. കൂടാതെ ഇന്ധന വിലവര്‍ധനയുടെ പേരുപറഞ്ഞ് ഇടനിലക്കാര്‍ ഇരട്ടിവിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്. പൊള്ളാച്ചിയില്‍ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റര്‍ പിന്നിട്ട് പാലക്കാടെത്തുമ്ബോള്‍ 120 രൂപയാണ് ഈടാക്കുന്നത്. എല്ലാ പച്ചക്കറികള്‍ക്കും ഇരട്ടിയില്‍ അധികം വിലയാണ് വര്‍ധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12653/state-government-intervenes-to-curb-soaring-vegetable-prices)