---
title: "വ്യാപാരി വ്യവസായി എകോപന സമിതി വനിതാ വിംഗ് അനുമോദനം സംഘടിപ്പിച്ചു"
english_title: "Manathana traders union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126544/manathana-traders-union"
published_at: "2023-07-01T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a049719613b_Screenshot_2023-07-01-20-38-07-60_7352322957d4404136654ef4adb64504.jpg"
keywords: []
---

# വ്യാപാരി വ്യവസായി എകോപന സമിതി വനിതാ വിംഗ് അനുമോദനം സംഘടിപ്പിച്ചു

> **Lead Summary:**  **മണത്തണ**: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വനിതാവിംഗ് ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ രംഗത്ത് വിജയികളെ അനുമോദിച്ചു.

## Article Content

 **മണത്തണ**: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് വനിതാവിംഗ് ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ രംഗത്ത് വിജയികളെ അനുമോദിച്ചു.

എസ് എസ് എൽ സി, പ്ലസ്ടു, ഡിഗ്രി, നെറ്റ് പരീക്ഷകളിൽ വിജയിച്ചവരെയാണ് അനുമോദിച്ചത്. വനിതാ വിംഗ് മേഖല പ്രസിഡന്റ് ബിന്ദു സോമൻ അധ്യക്ഷത വഹിച്ചു.

ഉദ്ഘാടനവും അനുമോദനവും കെവിവിഇഎസ് യൂണിറ്റ് പ്രസിഡന്റ് ജോസഫ് സി എം നിർവഹിച്ചു. ട്രഷറർ എ. രാജൻ ആശംസകൾ നേർന്നു. സിജി ജോസഫ്,സന്ധ്യ മോഹൻ, ബീന കരുണൻ, വിലാസിനി എന്നിവരും സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126544/manathana-traders-union)