---
title: "പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍  ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും"
english_title: "Life imprisonment and a fine of Rs 5 lakh in the case of raping a 14-year-old girl and making her pregnant "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126574/life-imprisonment-and-a-fine-of-rs-5-lakh-in-the-case-of-raping-a-14-year-old-girl-and-making-her-pregnant"
published_at: "2023-07-01T22:52:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a060ecf36cb_dgdgfdhfgh.jpg"
keywords: []
---

# പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍  ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും

> **Lead Summary:** **കല്‍പ്പറ്റ:** പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പുഴക്കുനി ചിരട്ടമണ്ണില്‍ വീട്ടില്‍ ചന്ദ്രന്‍ എന്ന സുനി യെയാണ് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കല്‍പ്പറ്റ സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ.ആര്‍ സുനില്‍കുമാര്‍ ശിക്ഷിച്ചത്.

## Article Content

**കല്‍പ്പറ്റ:** പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയായ പുഴക്കുനി ചിരട്ടമണ്ണില്‍ വീട്ടില്‍ ചന്ദ്രന്‍ എന്ന സുനി യെയാണ് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ച് കല്‍പ്പറ്റ സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് കെ.ആര്‍ സുനില്‍കുമാര്‍ ശിക്ഷിച്ചത്.

2021 ല്‍ കല്‍പ്പറ്റ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ഇന്‍സ്പെക്ടര്‍ എസ്എച്ച്ഒ ആയിരുന്ന പി. പ്രമോദ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നത് എസ്എംഎസ് ഡിവൈഎസ്പി പി. ശശി കുമാര്‍ ആണ്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.ബബിത ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126574/life-imprisonment-and-a-fine-of-rs-5-lakh-in-the-case-of-raping-a-14-year-old-girl-and-making-her-pregnant)