---
title: "കോഴിക്കോട് പുഴയിൽ  ഒഴുക്കിൽപ്പെട്ട പതിനൊന്നുകാരൻ മരിച്ചു"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126586/kozhikodu"
published_at: "2023-07-02T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0bfc4adaf0_IMG-20221211-WA0038.jpg"
keywords: []
---

# കോഴിക്കോട് പുഴയിൽ  ഒഴുക്കിൽപ്പെട്ട പതിനൊന്നുകാരൻ മരിച്ചു

> **Lead Summary:**  **കോഴിക്കോട്** : നാദാപുരം വിഷ്ണുമംഗലം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട പതിനൊന്നുകാരൻ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹ്മൂദിന്റെ മകൻ സഹൽ ആണ് മരിച്ചത്.

## Article Content

 **കോഴിക്കോട്** : നാദാപുരം വിഷ്ണുമംഗലം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട പതിനൊന്നുകാരൻ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. മാമുണ്ടേരി സ്വദേശി തുണ്ടിയിൽ മഹ്മൂദിന്റെ മകൻ സഹൽ ആണ് മരിച്ചത്.

മാമുണ്ടേരി സ്വദേശി അജ്മലി (22 ) നെയാണ് രക്ഷപ്പെടുത്തിയത്.  നാട്ടുകാരും ഫയർഫോഴ്സും ദുരന്തനിവാരണസേന പ്രവർത്തകരും നടത്തിയ തിരച്ചിലിൽ സഹലിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രക്ഷപ്പെടുത്തിയ അജ്മലിനെ കല്ലാച്ചിയിലെ വിംസ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റുമെന്ന് വിംസ് അധികൃതർ അറിയിച്ചു. അജ്മൽ അപകട നില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126586/kozhikodu)