---
title: "മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126592/vacancy"
published_at: "2023-07-02T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0cbb874f20_download_-_2023-07-01T095338.026.jpeg"
keywords: []
---

# മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍ നിയമനം

> **Lead Summary:**  പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലുള്ള അഴീക്കോട്, തളിപ്പറമ്പ്, പഴയങ്ങാടി, മയയില്‍, ശ്രീകണ്ഠാപുരം, കതിരൂര്‍, തലശ്ശേരി എന്നിവിടങ്ങളിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ജൂലൈ മുതല്‍ 2024 മാര്‍ച്ച് വരെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

## Article Content

 പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലുള്ള അഴീക്കോട്, തളിപ്പറമ്പ്, പഴയങ്ങാടി, മയയില്‍, ശ്രീകണ്ഠാപുരം, കതിരൂര്‍, തലശ്ശേരി എന്നിവിടങ്ങളിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് വിദ്യാര്‍ഥികളുടെ രാത്രികാല പഠന മേല്‍നോട്ട ചുമതലകള്‍ക്കായി മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. ജൂലൈ മുതല്‍ 2024 മാര്‍ച്ച് വരെ കരാറടിസ്ഥാനത്തിലായിരിക്കും നിയമനം.

പ്രവൃത്തി സമയം വൈകിട്ട് നാല് മുതല്‍ രാവിലെ എട്ട് മണി വരെ. ബിരുദവും ബി എഡും ഉള്ള ഉദ്യോഗാര്‍ഥികള്‍ ജൂലൈ ഏഴിന് രാവിലെ 10 മണിക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 0497 2700596. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126592/vacancy)