---
title: "ചൂളിയാട് വളവ് റോഡിൽ അപകടം പതിവാകുന്നു"
english_title: "Accidents are common on the Chuliad bend road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126602/accidents-are-common-on-the-chuliad-bend-road"
published_at: "2023-07-02T08:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0e5eeddeb2_Screenshot_20230702-080515_WhatsApp.jpg"
keywords: []
---

# ചൂളിയാട് വളവ് റോഡിൽ അപകടം പതിവാകുന്നു

> **Lead Summary:**  **ഇരിട്ടി**: ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ പെരുവളത്തുപറമ്പിൽ നിന്ന് മയ്യിൽ ജില്ലാ റോഡിൽ ചൂളിയാട് വളവിൽ വാഹനാപകടം നിത്യസംഭവമായി മാറിയിരിക്കയാണ്. സെഡ് ആ കൃതിയിലുള്ള വളവ് തീരെ വീതി കുറഞ്ഞതും മുന്നറിയിപ്പ് ബോർഡോ സിഗ്നലുകളോ ഇല്ലാത്തതാണ് അപകടം വർധിക്കാനിടയാവുന്നത്.

## Article Content

 **ഇരിട്ടി**: ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ പെരുവളത്തുപറമ്പിൽ നിന്ന് മയ്യിൽ ജില്ലാ റോഡിൽ ചൂളിയാട് വളവിൽ വാഹനാപകടം നിത്യസംഭവമായി മാറിയിരിക്കയാണ്. സെഡ് ആ കൃതിയിലുള്ള വളവ് തീരെ വീതി കുറഞ്ഞതും മുന്നറിയിപ്പ് ബോർഡോ സിഗ്നലുകളോ ഇല്ലാത്തതാണ് അപകടം വർധിക്കാനിടയാവുന്നത്.

ഇറക്കവും കയററവും ഇടുങ്ങിയ റോഡും ഇരു ഭാഗങ്ങളിലും കുറ്റിക്കാടുകളും നിറഞ്ഞതിനാൽ പരസ്പരം കാണാത്തതാണ് വാഹനാപകടങ്ങൾ വർധിക്കുന്നത്. പാതക്കിരു ഭാഗങ്ങളിലും ധാരാളം സ്ഥലമുണ്ടുതാനും. റോഡ് വീതി കൂട്ടി പാത നിവർത്തി സിഗ്നൽ ബോർഡുകൾ സ്ഥാപിച്ച് വർധിക്കുന്ന അപകടം കുറക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടു കാർ ആവശ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126602/accidents-are-common-on-the-chuliad-bend-road)