---
title: "കർണ്ണാടകയിൽ മൂകാംബിക ഉൾപ്പെടെയുള്ള 358 പ്രമുഖ ക്ഷേത്രങ്ങളിൽ 65 കഴിഞ്ഞവർ ക്യൂ നിൽക്കണ്ട"
english_title: "Out of 358 prominent temples in Karnataka, including Mookambika, 65 past 65 should not stand in queue."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126616/out-of-358-prominent-temples-in-karnataka-including-mookambika-65-past-65-should-not-stand-in-queue"
published_at: "2023-07-02T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a0f2369fba5_IMG-20230702-WA0017.jpg"
keywords: []
---

# കർണ്ണാടകയിൽ മൂകാംബിക ഉൾപ്പെടെയുള്ള 358 പ്രമുഖ ക്ഷേത്രങ്ങളിൽ 65 കഴിഞ്ഞവർ ക്യൂ നിൽക്കണ്ട

> **Lead Summary:**  **മംഗളൂരു**: കൊല്ലൂർ മൂകാംബിക ക്ഷേത്രം ഉൾപ്പെടെ കർണാടകയി ലെ 358 ക്ഷേത്രങ്ങളിൽ 65 വയസ്സ് പിന്നിട്ടവർക്ക് ദർശനത്തിനായി ഇനി ക്യൂ നിൽക്കേണ്ടതില്ല. ഓൾ ഇന്ത്യ, ഹിന്ദു ടെംപിൾ അർച്ചക ഫെഡറേഷന്റെ ആവശ്യത്തെ തുടർന്ന് മുതിർന്ന പൗരന്മാർക്ക് ക്യൂവിൽ നിൽക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി.

## Article Content

 **മംഗളൂരു**: കൊല്ലൂർ മൂകാംബിക ക്ഷേത്രം ഉൾപ്പെടെ കർണാടകയി ലെ 358 ക്ഷേത്രങ്ങളിൽ 65 വയസ്സ് പിന്നിട്ടവർക്ക് ദർശനത്തിനായി ഇനി ക്യൂ നിൽക്കേണ്ടതില്ല. ഓൾ ഇന്ത്യ, ഹിന്ദു ടെംപിൾ അർച്ചക ഫെഡറേഷന്റെ ആവശ്യത്തെ തുടർന്ന് മുതിർന്ന പൗരന്മാർക്ക് ക്യൂവിൽ നിൽക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി.

ഇതു സംബന്ധിച്ച സർക്കുലർ കർണാടക സംസ്ഥാന ദേവസ്വം കമ്മിഷനർ എസ്. ബസവരാജേന്ദ്ര പുറത്തിറക്കി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു പുറമേ മൈസൂരു ചാമുണ്ഡേശ്വരി ക്ഷേത്രം, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങി 202 എ കാറ്റഗറി ക്ഷേത്രങ്ങളിലും 156 ബി കാറ്റഗറി ക്ഷേത്രങ്ങളിലുമാ ണ് സൗകര്യം ഒരുക്കിയത്. പ്രായം തെളിയിക്കുന്ന രേഖ കൾ അധികൃതരെ കാണിച്ചാൽ ഭക്തർക്ക് ക്യൂവിൽ നിൽക്കാതെ ദർശനം നടത്താനുള്ള സൗകര്യം ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126616/out-of-358-prominent-temples-in-karnataka-including-mookambika-65-past-65-should-not-stand-in-queue)