---
title: "നഗരത്തിലെ ഹാജി റോഡ്, കാംബസാർ എന്നിവിടങ്ങളിലെ 10 കടകളിൽ മോഷണശ്രമം. "
english_title: "Attempted robbery at 10 shops at Haji Road and Cambazar in the city. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126636/attempted-robbery-at-10-shops-at-haji-road-and-cambazar-in-the-city"
published_at: "2023-07-02T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a101f799c61_dgffhgf.jpg"
keywords: []
---

# നഗരത്തിലെ ഹാജി റോഡ്, കാംബസാർ എന്നിവിടങ്ങളിലെ 10 കടകളിൽ മോഷണശ്രമം. 

> **Lead Summary:** **കണ്ണൂർ **: നഗരത്തിലെ ഹാജി റോഡ്, കാംബസാർ എന്നിവിടങ്ങളിലെ 10 കടകളിൽ മോഷണശ്രമം. ഒരു കടയിൽനിന്ന് 6000 രൂപ കവർന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഓടിട്ട സ്ഥാപനങ്ങളിലെ മച്ചുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഓട് നീക്കി അകത്ത് കടന്നതിനാൽ അനാദിസാധനങ്ങളടക്കം മഴയിൽ കുതിർന്നുനശിച്ചു. വിവിധ സ്ഥാപനങ്ങളിലെ സി.സി.ടി.വി. ക്യാമറകൾ തകർത്തും തുണി ഉപയോഗിച്ച് മറച്ചുമാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. കമ്പിപ്പാരയുമായി ഒരാൾ നടന്നുപോകുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വി.യിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ **: നഗരത്തിലെ ഹാജി റോഡ്, കാംബസാർ എന്നിവിടങ്ങളിലെ 10 കടകളിൽ മോഷണശ്രമം. ഒരു കടയിൽനിന്ന് 6000 രൂപ കവർന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഓടിട്ട സ്ഥാപനങ്ങളിലെ മച്ചുകൾ കമ്പിപ്പാര ഉപയോഗിച്ച് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. ഓട് നീക്കി അകത്ത് കടന്നതിനാൽ അനാദിസാധനങ്ങളടക്കം മഴയിൽ കുതിർന്നുനശിച്ചു. വിവിധ സ്ഥാപനങ്ങളിലെ സി.സി.ടി.വി. ക്യാമറകൾ തകർത്തും തുണി ഉപയോഗിച്ച് മറച്ചുമാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്. കമ്പിപ്പാരയുമായി ഒരാൾ നടന്നുപോകുന്ന ദൃശ്യം സമീപത്തെ സി.സി.ടി.വി.യിൽനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

കാംബസാർ മാർക്കറ്റിൽ കക്കാട് സ്വദേശി ഹുസൈന്റെ ഉണക്ക് മത്സ്യക്കടയിലെ മേശ കുത്തിത്തുറന്നാണ് 6000 രൂപ കവർന്നത്. ഹാജി റോഡിലെ കെ.പി.എ. സ്റ്റോർ, ബ്രദേഴ്സ് ട്രേഡ് ലിങ്ക്സ്, ലക്കി ട്രേഡേഴ്സ്, മുബാറക് സ്റ്റോർ, രഹ്ന പ്ലാസ്റ്റിക് ഗോഡൗൺ, റാം പ്രകാശ്, ശ്രീസദൻ ആയുർവേദ ഔഷധശാല, കണ്ണൂക്കരയിലെ കെ.വി. പ്രമോദിന്റെ ബനാന ഷോപ്പ്, ഇ.എം. വെജിറ്റബിൾ, അഖിൽ ട്രേഡേഴ്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണശ്രമമുണ്ടായത്. മേശകൾ കുത്തിപ്പൊളിച്ച് ചില്ലറ നാണയങ്ങളാണ് കവർന്നത്. ഒരു സ്ഥാപനത്തിന്റെ ഷട്ടറിനും കേടുവരുത്തി. ടൗൺ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126636/attempted-robbery-at-10-shops-at-haji-road-and-cambazar-in-the-city)