---
title: "ചാലക്കുടി വ്യാജ ലഹരിക്കേസിൽ എക്സൈസിന് സംഭവിച്ചത് ഗുരുതര വീഴ്ച."
english_title: "In the Chalakudy fake drug case, Excise made a serious mistake. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126698/in-the-chalakudy-fake-drug-case-excise-made-a-serious-mistake"
published_at: "2023-07-02T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a12bb019d5e_dasgfsdgsd.jpg"
keywords: []
---

# ചാലക്കുടി വ്യാജ ലഹരിക്കേസിൽ എക്സൈസിന് സംഭവിച്ചത് ഗുരുതര വീഴ്ച.

> **Lead Summary:** **തൃശ്ശൂർ:** ചാലക്കുടി വ്യാജ ലഹരിക്കേസിൽ എക്സൈസിന് സംഭവിച്ചത് ഗുരുതര വീഴ്ച. ലഭിച്ചത് എൽ.എസ്.ഡി. ആണോ എന്ന് ഉറപ്പിച്ചത് ഊഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രം. വാട്സാപ്പ് കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സ്റ്റാമ്പ് പിടിച്ചത്. പിടിച്ചെടുത്ത സ്റ്റാമ്പ് പരിശോധിക്കാൻ ടെസ്റ്റിങ് കിറ്റ് ഉണ്ടായിരുന്നില്ല എന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. വാട്സാപ്പ് കോളിന്റെ അടിസ്ഥാനത്തിലാണ് ഷീല സണ്ണിയുടെ ബ്യൂട്ടി പാർലറിൽ പരിശോധന നടത്തുന്നത്. എന്നാൽ ഈ കോളിന്റെ ആധികാരികത പരിശോധിക്കാതെയായിരുന്നു റെയ്ഡ്. പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാമ്പുകളാണെന്ന് എങ്ങനെയാണ് ഉറപ്പിച്ചത് എന്ന്, അന്ന് അന്വേഷിച്ചപ്പോൾ പരിചയ സമ്പത്തിന്റെ ഭാഗമായി മനസ്സിലായി എന്ന ന്യായമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നത്. അന്നത്തെ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ഇത് സംബന്ധിച്ച കാര്യങ്ങളിൽ സംശയം പ്രകടിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ട് എക്സൈസ് കമ്മിഷണർക്ക് നൽകിയിരുന്നു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് ഈ കേസ് ഏറ്റെടുക്കുന്നത്. ഷീലയ്ക്കെതിരേ കേസെടുത്തതിൽ എക്സൈസിന് സാങ്കേതിക പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്, റെയ്ഡ് നടത്തിയ, കേസെടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. അതേസമയം, ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ എല്‍.എസ്.ഡി. വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒളിവില്‍ എന്ന് അന്വേഷണസംഘം. സംശയിക്കുന്നയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നയാളെയാണ് സംശയിക്കുന്നത്.

## Article Content

**തൃശ്ശൂർ:** ചാലക്കുടി വ്യാജ ലഹരിക്കേസിൽ എക്സൈസിന് സംഭവിച്ചത് ഗുരുതര വീഴ്ച. ലഭിച്ചത് എൽ.എസ്.ഡി. ആണോ എന്ന് ഉറപ്പിച്ചത് ഊഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രം. വാട്സാപ്പ് കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് സ്റ്റാമ്പ് പിടിച്ചത്. പിടിച്ചെടുത്ത സ്റ്റാമ്പ് പരിശോധിക്കാൻ ടെസ്റ്റിങ് കിറ്റ് ഉണ്ടായിരുന്നില്ല എന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. വാട്സാപ്പ് കോളിന്റെ അടിസ്ഥാനത്തിലാണ് ഷീല സണ്ണിയുടെ ബ്യൂട്ടി പാർലറിൽ പരിശോധന നടത്തുന്നത്. എന്നാൽ ഈ കോളിന്റെ ആധികാരികത പരിശോധിക്കാതെയായിരുന്നു റെയ്ഡ്. പിടിച്ചെടുത്തത് എല്‍എസ്ഡി സ്റ്റാമ്പുകളാണെന്ന് എങ്ങനെയാണ് ഉറപ്പിച്ചത് എന്ന്, അന്ന് അന്വേഷിച്ചപ്പോൾ പരിചയ സമ്പത്തിന്റെ ഭാഗമായി മനസ്സിലായി എന്ന ന്യായമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നത്. അന്നത്തെ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ഇത് സംബന്ധിച്ച കാര്യങ്ങളിൽ സംശയം പ്രകടിപ്പിച്ചു കൊണ്ടുള്ള റിപ്പോർട്ട് എക്സൈസ് കമ്മിഷണർക്ക് നൽകിയിരുന്നു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ക്രൈംബ്രാഞ്ച് ഈ കേസ് ഏറ്റെടുക്കുന്നത്. ഷീലയ്ക്കെതിരേ കേസെടുത്തതിൽ എക്സൈസിന് സാങ്കേതിക പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്, റെയ്ഡ് നടത്തിയ, കേസെടുത്ത ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. അതേസമയം, ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ ബാഗില്‍ വ്യാജ എല്‍.എസ്.ഡി. വെച്ചുവെന്ന് സംശയിക്കുന്ന ബന്ധു ഒളിവില്‍ എന്ന് അന്വേഷണസംഘം. സംശയിക്കുന്നയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്നയാളെയാണ് സംശയിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126698/in-the-chalakudy-fake-drug-case-excise-made-a-serious-mistake)