---
title: " വറ്റൽ മുളകിൽ ആരോഗ്യത്തെ തകരാറിലാക്കാൻ പോന്ന അപകടരമായ പൂപ്പലുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് ഗവേഷണ റിപ്പോർട്ട്."
english_title: "Research reports that grated chillies contain dangerous molds that can cause health problems. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126708/research-reports-that-grated-chillies-contain-dangerous-molds-that-can-cause-health-problems"
published_at: "2023-07-02T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1320424a4f_oik.jpg"
keywords: []
---

#  വറ്റൽ മുളകിൽ ആരോഗ്യത്തെ തകരാറിലാക്കാൻ പോന്ന അപകടരമായ പൂപ്പലുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് ഗവേഷണ റിപ്പോർട്ട്.

> **Lead Summary:** **തലശ്ശേരി: **വറ്റൽ മുളകിൽ ആരോഗ്യത്തെ തകരാറിലാക്കാൻ പോന്ന അപകടരമായ പൂപ്പലുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് ഗവേഷണ റിപ്പോർട്ട്. ഗവ: ബ്രണ്ണൻ കോളേജ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളുടെ ഗവേഷണത്തിലാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണമുള്ളത്.കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നിങ്ങനെ മലബാറിലെ ആറ് ജില്ലകളിൽ നിന്നും ശേഖരിച്ച വറ്റൽ മുളകുകളിൽ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് അപകടകാരികളായ പൂപ്പലുകളെ കണ്ടെത്തിയത്.നൈഗർ, പെനിസിലീയം എക്സ്പാൻസം എന്നീ പൂപ്പലുകളുടെ സാന്നിദ്ധ്യമാണ് അസോസിയേറ്റ് പ്രൊഫസർ ഡോ.പി.എസ്.പ്രകാശിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളായ മേഘപ്രദീപ്, സ്വേത ചന്ദ്രൻ എന്നിവർ കണ്ടെത്തിയത്.

## Article Content

**തലശ്ശേരി: **വറ്റൽ മുളകിൽ ആരോഗ്യത്തെ തകരാറിലാക്കാൻ പോന്ന അപകടരമായ പൂപ്പലുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് ഗവേഷണ റിപ്പോർട്ട്. ഗവ: ബ്രണ്ണൻ കോളേജ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനികളുടെ ഗവേഷണത്തിലാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണമുള്ളത്.കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നിങ്ങനെ മലബാറിലെ ആറ് ജില്ലകളിൽ നിന്നും ശേഖരിച്ച വറ്റൽ മുളകുകളിൽ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് അപകടകാരികളായ പൂപ്പലുകളെ കണ്ടെത്തിയത്.നൈഗർ, പെനിസിലീയം എക്സ്പാൻസം എന്നീ പൂപ്പലുകളുടെ സാന്നിദ്ധ്യമാണ് അസോസിയേറ്റ് പ്രൊഫസർ ഡോ.പി.എസ്.പ്രകാശിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികളായ മേഘപ്രദീപ്, സ്വേത ചന്ദ്രൻ എന്നിവർ കണ്ടെത്തിയത്.

കാലപ്പഴക്കം, അശാസ്ത്രീയമായ സംസ്‌കരണം, അശാസ്ത്രീയമായ സംഭരണം, മഴക്കാലത്തെ ഈർപ്പം എന്നീ ഘടകങ്ങൾ പൂപ്പലുകളുടെ ആധിക്യം വർദ്ധിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126708/research-reports-that-grated-chillies-contain-dangerous-molds-that-can-cause-health-problems)