---
title: "ഹെക്ടർകണക്കിന് കഞ്ചാവ് കൃഷിയുള്ള ഒഡീഷയിലെ ഗ്രാമങ്ങൾക്ക് നടുവിലെ അഡബ പൊലീസ് സ്റ്റേഷനുമുകളിൽ കേരള പൊലീസ് കണ്ടത് പിടിച്ചെടുത്ത 20,000 കിലോഗ്രാം കഞ്ചാവ്. "
english_title: "Kerala police found 20,000 kilograms of ganja seized at Adaba police station in the middle of Odisha's ganja-cultivated villages. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126715/kerala-police-found-20000-kilograms-of-ganja-seized-at-adaba-police-station-in-the-middle-of-odishas-ganja-cultivated-villages"
published_at: "2023-07-02T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a13790c6c60_dgdfhhfg.jpg"
keywords: []
---

# ഹെക്ടർകണക്കിന് കഞ്ചാവ് കൃഷിയുള്ള ഒഡീഷയിലെ ഗ്രാമങ്ങൾക്ക് നടുവിലെ അഡബ പൊലീസ് സ്റ്റേഷനുമുകളിൽ കേരള പൊലീസ് കണ്ടത് പിടിച്ചെടുത്ത 20,000 കിലോഗ്രാം കഞ്ചാവ്. 

> **Lead Summary:** **തൃശൂർ: **ഹെക്ടർകണക്കിന് കഞ്ചാവ് കൃഷിയുള്ള ഒഡീഷയിലെ ഗ്രാമങ്ങൾക്ക് നടുവിലെ അഡബ പൊലീസ് സ്റ്റേഷനുമുകളിൽ കേരള പൊലീസ് കണ്ടത് പിടിച്ചെടുത്ത 20,000 കിലോഗ്രാം കഞ്ചാവ്. ഒരു വർഷം പിടികൂടുന്നത് തന്നെ ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് ഒഡീഷ പൊലീസിന്റെ കണക്ക്.സ്റ്റേഷന് തന്നെ പടുകൂറ്റൻ മതിലുണ്ട്. മൂന്ന് നിലകളിലുളള സ്റ്റേഷന്റെ രണ്ടാം നിലയിലാണ് പിടിച്ചെടുത്ത കഞ്ചാവ് സൂക്ഷിക്കുന്ന ഗോഡൗൺ. മാവോയിസ്റ്റുകളുടെ ആക്രമണം ഭയന്ന് പൊലീസുകാർ മുൻപ് കേസെടുക്കുന്നതും പരിശോധന നടത്തുന്നതും വളരെ കുറവായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായാണ് പൊലീസ് കഞ്ചാവ് കൃഷി നടത്തുന്നവരെ പിടികൂടാൻ തന്നെ തുടങ്ങിയത്.കഞ്ചാവിന്റെ വിത്തുകൾ നട്ട് മുളപ്പിക്കുന്ന സീസണാണിത്.

## Article Content

**തൃശൂർ: **ഹെക്ടർകണക്കിന് കഞ്ചാവ് കൃഷിയുള്ള ഒഡീഷയിലെ ഗ്രാമങ്ങൾക്ക് നടുവിലെ അഡബ പൊലീസ് സ്റ്റേഷനുമുകളിൽ കേരള പൊലീസ് കണ്ടത് പിടിച്ചെടുത്ത 20,000 കിലോഗ്രാം കഞ്ചാവ്. ഒരു വർഷം പിടികൂടുന്നത് തന്നെ ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് ഒഡീഷ പൊലീസിന്റെ കണക്ക്.സ്റ്റേഷന് തന്നെ പടുകൂറ്റൻ മതിലുണ്ട്. മൂന്ന് നിലകളിലുളള സ്റ്റേഷന്റെ രണ്ടാം നിലയിലാണ് പിടിച്ചെടുത്ത കഞ്ചാവ് സൂക്ഷിക്കുന്ന ഗോഡൗൺ. മാവോയിസ്റ്റുകളുടെ ആക്രമണം ഭയന്ന് പൊലീസുകാർ മുൻപ് കേസെടുക്കുന്നതും പരിശോധന നടത്തുന്നതും വളരെ കുറവായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായാണ് പൊലീസ് കഞ്ചാവ് കൃഷി നടത്തുന്നവരെ പിടികൂടാൻ തന്നെ തുടങ്ങിയത്.കഞ്ചാവിന്റെ വിത്തുകൾ നട്ട് മുളപ്പിക്കുന്ന സീസണാണിത്.

ഡിസംബറിൽ കഞ്ചാവ് ഉണങ്ങും. അപ്പോഴാണ് വിളവെടുപ്പ്. മാവോയിസ്റ്റ് വേട്ടയ്ക്കായി ഇവിടത്തെ റോഡുകൾ കേന്ദ്രസർക്കാർ സഹായത്തോടെ നല്ലരീതിയിൽ സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നൂറോളം മാവോയിസ്റ്റുകൾ ഇവിടെ മാർച്ച് നടത്തിയിരുന്നു.റോഡുകളിൽ വെള്ളവും വെളിച്ചവുമുണ്ട്. പക്ഷേ, മൊബൈലിന് റേഞ്ചുണ്ടാവില്ല. അതിനാൽ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് ഇവർ മൊബൈലിൽ വിളിച്ച് ഇടപാടുകൾ നടത്തുന്നത്. തോക്കുകൾ അടക്കമുള്ള ആയുധങ്ങളേന്തിയാണ് കഞ്ചാവ് കൃഷിക്കാർ അവിടുത്തെ പൊലീസിനെ നേരിടുന്നത്. സ്ത്രീകളും കുട്ടികളും അടക്കം കൃഷി നടത്താനും കഞ്ചാവ് കടത്താനും രംഗത്തുണ്ട്.

**പിടിയിലായവരി 14 വയസുകാരനും**

നൂറു കണക്കിന് കിലോഗ്രാം കഞ്ചാവുമായി പിടിയിലായ 14 വയസുകാരനും കേരള പൊലീസ് അഡബ സ്റ്റേഷനിലെത്തിയപ്പോൾ പ്രതിയായി നിൽപ്പുണ്ടായിരുന്നു. ഈ സ്റ്റേഷൻ പരിധിയിൽ വർഷത്തിൽ മുന്നൂറോളം കേസുകളാണ് എടുക്കുന്നത്. പക്ഷേ, വൻകിടക്കാരെ പിടികൂടുന്നത് എളുപ്പമായിരുന്നില്ല. പൊലീസ് പിടികൂടുന്ന പ്രതികളെ ബലം പ്രയോഗിച്ച് മോചിപ്പിക്കുന്നതും പോലീസ് സ്റ്റേഷൻ ആക്രമവും പതിവായ പ്രദേശമായതിനാൽ പ്രദേശത്തെ കഞ്ചാവ് മാഫിയയുടെ നായികയായ നമിത പരീച്ചയെ പിടികൂടുക എന്നത് തീരെ എളുപ്പമായിരുന്നില്ല.

ഒഡീഷയിലെ കഞ്ചാവ് കേന്ദ്രങ്ങൾ: ഗജപതി, ഗഞ്ചം, റായ്ഗഡ

കഞ്ചാവ് കടത്തുന്നത്: കേരളം, രാജസ്ഥാൻ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126715/kerala-police-found-20000-kilograms-of-ganja-seized-at-adaba-police-station-in-the-middle-of-odishas-ganja-cultivated-villages)