---
title: "കാന്താരിയെ കൂട്ടുപിടിച്ചോളൂ, ഇപ്പോഴത്തെ വില കിലോയ്ക്ക് 600 രൂപ, 400 എപ്പോഴും ഉറപ്പ്"
english_title: "Join Kanthari, current price Rs 600 per kg, 400 always guaranteed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126720/join-kanthari-current-price-rs-600-per-kg-400-always-guaranteed"
published_at: "2023-07-02T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a13ac205b46_sfdgfdhgfh.jpg"
keywords: []
---

# കാന്താരിയെ കൂട്ടുപിടിച്ചോളൂ, ഇപ്പോഴത്തെ വില കിലോയ്ക്ക് 600 രൂപ, 400 എപ്പോഴും ഉറപ്പ്

> **Lead Summary:** **കോലഞ്ചേരി:** വി.വി.ഐ.പി പട്ടികയിൽ ഇടം നേടിയ കാന്താരി മുളക് വില 600 കടന്നു. ഡിമാൻഡ് കൂടിയതോടെയാണ് വിലക്കയറ്റം. 500-400 രൂപയിൽ നിന്നുള്ള വിലയാണ് ഉയരുന്നത്. ശരീരത്തിലെ കൊളസ്‌ട്രോളിനുള്ള നാടൻ പ്രതിവിധി എന്നതാണ് കാന്താരിയെ വിപണിയിലെ കുഞ്ഞൻ താരമാക്കിയത്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കാന്താരി വാങ്ങുന്നവരുടെ രഹസ്യ അജണ്ട കൊളസ്‌ട്രോൾ കുറയ്ക്കുക തന്നെയാണ്.

## Article Content

**കോലഞ്ചേരി:** വി.വി.ഐ.പി പട്ടികയിൽ ഇടം നേടിയ കാന്താരി മുളക് വില 600 കടന്നു. ഡിമാൻഡ് കൂടിയതോടെയാണ് വിലക്കയറ്റം. 500-400 രൂപയിൽ നിന്നുള്ള വിലയാണ് ഉയരുന്നത്. ശരീരത്തിലെ കൊളസ്‌ട്രോളിനുള്ള നാടൻ പ്രതിവിധി എന്നതാണ് കാന്താരിയെ വിപണിയിലെ കുഞ്ഞൻ താരമാക്കിയത്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും കാന്താരി വാങ്ങുന്നവരുടെ രഹസ്യ അജണ്ട കൊളസ്‌ട്രോൾ കുറയ്ക്കുക തന്നെയാണ്.

നാടൻ വിഭവമായ കപ്പ നഗരത്തിലെ ഫൈവ് സ്​റ്റാർ ഹോട്ടൽ മെനുവിൽ ഇടം പിടിച്ചതോടെ കാന്താരിച്ചമ്മന്തിയും സ്​റ്റാറാണ്.അതേസമയം വില കുതിച്ചിട്ടും കേരളത്തിൽ കാര്യമായി കാന്താരി കൃഷി ചെയ്യാൻ കർഷകർ മുന്നോട്ട് വരാത്ത സ്ഥിതിയാണ്. പലരും ഇഞ്ചി കൃഷിക്കും മറ്റും ഇടവിളയായാണ് കാന്താരി കൃഷി ചെയ്യുന്നത്.

വിപണിയിൽ ഉയർന്ന വില ലഭിക്കാറുണ്ടെങ്കിലും മാറി മറിയുന്ന വിലയും ചെടികളുടെ ലഭ്യതക്കുറവുമാണ് കർഷകരെ പിന്നോട്ടടിപ്പിക്കുന്നത്. എല്ലാ സീസണിലും കാന്താരിക്ക് ഡിമാൻഡ് ഉണ്ടെങ്കിലും വിപണിയിൽ ആവശ്യത്തിന് എത്തുന്നില്ലെന്ന് കച്ചവടക്കാരും പറയുന്നു.കേരളത്തിനു പുറമേ മേഘാലയയിലും തമിഴ്നാട്ടിലും കാന്താരികൃഷിയുണ്ട്. മുളക് വർഗത്തിലെ കുഞ്ഞനാണെങ്കിലും എരിവിൽ മുന്നിലാണ് കാന്താരി. വെള്ള, നീല, പച്ച, വയല​റ്റ് നിറങ്ങളിൽ കാന്താരിയുണ്ട്. ഇതിൽ പച്ചയ്ക്കാണ് ആവശ്യക്കാരേറെയും. സാധാരണ നടാതെ വിത്തുകൾ വീണാണ് കാന്താരി വളരുന്നത്, എന്നാൽ വർഷം തോറും വില റോക്ക​റ്റിലേറിയതോടെ നാട്ടിൻ പുറങ്ങളിൽ കൃഷിയും തുടങ്ങിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126720/join-kanthari-current-price-rs-600-per-kg-400-always-guaranteed)