---
title: "ഗവ.എൽ.പി സ്‌കൂളിലെ നൂറോളം കുട്ടികൾ അമ്മമാരും സ്‌കൂളിൽ വരുന്നതിന്റെ ആവേശത്തിലാണ്."
english_title: "Around 100 children of Govt LP School and their mothers are excited to come to school. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126721/around-100-children-of-govt-lp-school-and-their-mothers-are-excited-to-come-to-school"
published_at: "2023-07-02T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a13c589e359_sfdghjfgj.jpg"
keywords: []
---

# ഗവ.എൽ.പി സ്‌കൂളിലെ നൂറോളം കുട്ടികൾ അമ്മമാരും സ്‌കൂളിൽ വരുന്നതിന്റെ ആവേശത്തിലാണ്.

> **Lead Summary:** **കൊഴുവനാൽ: **ഗവ.എൽ.പി സ്‌കൂളിലെ നൂറോളം കുട്ടികൾ അമ്മമാരും സ്‌കൂളിൽ വരുന്നതിന്റെ ആവേശത്തിലാണ്. കുട്ടികളെ കൊണ്ടുവന്നു വിടാനല്ല; പഠിക്കാനാണ് അമ്മമാർ സ്‌കൂളിലേക്ക് വരുന്നത്. അമ്മമാർക്കായി ''അമ്മ വായന'' എന്ന പദ്ധതിക്കാണ് കൊഴുവനാൽ ഗവ. എൽ.പി.സ്‌കൂളിൽ തുടക്കമായത്.അമ്മമാർക്ക് സ്‌കൂളിൽ വന്ന് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം.

## Article Content

**കൊഴുവനാൽ: **ഗവ.എൽ.പി സ്‌കൂളിലെ നൂറോളം കുട്ടികൾ അമ്മമാരും സ്‌കൂളിൽ വരുന്നതിന്റെ ആവേശത്തിലാണ്. കുട്ടികളെ കൊണ്ടുവന്നു വിടാനല്ല; പഠിക്കാനാണ് അമ്മമാർ സ്‌കൂളിലേക്ക് വരുന്നത്. അമ്മമാർക്കായി ''അമ്മ വായന'' എന്ന പദ്ധതിക്കാണ് കൊഴുവനാൽ ഗവ. എൽ.പി.സ്‌കൂളിൽ തുടക്കമായത്.അമ്മമാർക്ക് സ്‌കൂളിൽ വന്ന് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാം.

അത് കഥകളോ കവിതകളോ ഉപന്യാസങ്ങളോ അതുമല്ലെങ്കിൽ പാഠപുസ്തകങ്ങളോ ആവാം. ഇവ വീട്ടിൽ കൊണ്ടുപോയി നന്നായി വായിച്ച് ഒരുങ്ങി സ്‌കൂളിലേക്ക് വരണം. പുസ്തകങ്ങളിൽ നിന്നുള്ള കുറിപ്പുകളും തയാറാക്കി ഹെഡ്മിസ്ട്രസ് യുമനാദേവി ടീച്ചറിനെ ഏൽപ്പിക്കാം. വായന അവലോകന കുറിപ്പുകൾ മാത്രമല്ല ഇതിലെ ഇഷ്ടകഥാപാത്രങ്ങൾ, ആസ്വാദനകുറിപ്പുകൾ ഇവയൊക്കെ അമ്മമാർക്ക് നേരിട്ട് വായിച്ച് അവതരിപ്പിക്കുകയും ചെയ്യാം.

വായനയുടെ മഹത്വവും ഊർജ്ജവും അമ്മമാരിൽ എത്തിക്കുന്നതിനായാണ് അമ്മ വായന എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചതെന്ന് കൊഴുവനാൽ ഗവ. എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ആർ. യമുനാദേവി പറഞ്ഞു. ആദ്യപരിപാടിയായി വായനദിന ക്വിസ് മത്സരവും നടത്തി. അമ്മവായനയുടെ ഉദ്ഘാടനം കൊഴുവനാൽ ബി.ആർ.സി. ട്രെയ്‌നർമാരായ ബി. ലക്ഷ്മിയും കെ.വി. പ്രമോദും ചേർന്ന് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആർ. യമുനാദേവി അദ്ധ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126721/around-100-children-of-govt-lp-school-and-their-mothers-are-excited-to-come-to-school)