---
title: "മഹാരാഷ്ട്രയിൽ രാഷ്ട്രീയ അട്ടിമറി: എൻസിപി പിളർത്തി അജിത് പവാറും ഭൂരിപക്ഷം എം എൽ എ മാരും എൻ ഡി എയിൽ "
english_title: "ajith pawar in NDA "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126750/ajith-pawar-in-nda"
published_at: "2023-07-02T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a154e9109dd_NCP.jpg"
keywords: []
---

# മഹാരാഷ്ട്രയിൽ രാഷ്ട്രീയ അട്ടിമറി: എൻസിപി പിളർത്തി അജിത് പവാറും ഭൂരിപക്ഷം എം എൽ എ മാരും എൻ ഡി എയിൽ 

> **Lead Summary:** മുംബൈ: മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറിയിലൂടെ അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെ സർക്കാരിൽ ചേർന്നു. നാല്പതോളം എം എൽ എ മാർ തങ്ങളോടൊപ്പമെന്ന് അജിത്പവാർ അറിയിച്ചു. രാജ്ഭവനിലെത്തിയ അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ശരദ് പവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഛഗൻ ഭുജ്ബൽ.

## Article Content

മുംബൈ: മഹാരാഷ്ട്രയിൽ വൻ രാഷ്ട്രീയ അട്ടിമറിയിലൂടെ അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെ സർക്കാരിൽ ചേർന്നു. നാല്പതോളം എം എൽ എ മാർ തങ്ങളോടൊപ്പമെന്ന് അജിത്പവാർ അറിയിച്ചു. രാജ്ഭവനിലെത്തിയ അജിത് പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പം എൻസിപി നേതാക്കളായ ധർമറാവു അത്രം, സുനിൽ വൽസാദെ, അതിഥി താക്കറെ, ഹസൻ മുഷ്റിഫ്, ഛഗൻ ഭുജ്ബൽ, ധനഞ്ജയ് മുണ്ടെ, അനിൽ പാട്ടീൽ, ദിലീപ് വൽസെ പതി എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ശരദ് പവാറിന്റെ വിശ്വസ്തനായി അറിയപ്പെടുന്ന നേതാവാണ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഛഗൻ ഭുജ്ബൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126750/ajith-pawar-in-nda)