---
title: "വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി ഭാരതീയ ദളിത് കോൺഗ്രസ്സ്. "
english_title: "Bharatiya Dalit Congress distributed study materials to the students. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126761/bharatiya-dalit-congress-distributed-study-materials-to-the-students"
published_at: "2023-07-02T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a15af582f5a_fdghdj.jpg"
keywords: []
---

# വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി ഭാരതീയ ദളിത് കോൺഗ്രസ്സ്. 

> **Lead Summary:** **കണ്ണൂർ: **ഭാരതീയ ദളിത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദലിത് വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി.കണ്ണൂർ DCC ഓഫീസിൽ ചേർന്ന യോഗം KPCC ജനറൽ സിക്രട്ടരി അഡ്വ. പി.എം നിയാസ് ഉൽഘാടനം ചെയ്തു. കോൺഗ്രസ്സ് എന്നും ദളിത് വിഭാഗങ്ങളെ കൈപിടിച്ചു ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

## Article Content

**കണ്ണൂർ: **ഭാരതീയ ദളിത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദലിത് വിദ്യാത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തി.കണ്ണൂർ DCC ഓഫീസിൽ ചേർന്ന യോഗം KPCC ജനറൽ സിക്രട്ടരി അഡ്വ. പി.എം നിയാസ് ഉൽഘാടനം ചെയ്തു. കോൺഗ്രസ്സ് എന്നും ദളിത് വിഭാഗങ്ങളെ കൈപിടിച്ചു ഉയർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

ഭരണഘടനയിൽ നിയമാനുസൃത പരിരക്ഷക്ക് പുറമേ കോൺഗ്രസ്സിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷനും, ഇന്ത്യൻ രാഷ്ട്രപതിയും മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള നിരവധി ഉന്നത സ്ഥാനത്തേക്ക് എത്തിക്കാർ കോൺഗ്രസ്സ് പ്രസ്ഥാനം ശ്രമിച്ചിട്ടുണ്ട്. ഇന്ന് ദലിത് കുട്ടികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങളും ഭവന നിർമ്മാണ പദ്ധതികളും ഈ സർക്കാർ അട്ടി മറിക്കപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് KPCC ജനറൽ സിക്രട്ടറി ചൂണ്ടിക്കാട്ടി. ഈ വർഷത്തെ ഫോക്ക് ലോർ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച എ.ഹരിദാസനേയും MBBS പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ നന്ദന സുബ്രമണ്യൻ എന്നിവരേയും ബഹു. മേയർ ടി.ഒ.മോഹനൻ അവാർഡ് വിതരണം ചെയ്തു. ചടങ്ങിൽ ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് വസന്ത് പള്ളിയാം മൂല അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ മാസ്റ്റർ. അജിത്ത് മാട്ടൂൽ, കാട്ടാമ്പള്ളി രാമചന്ദ്രൻ . മനോഹരൻ , ബിന്ദു അഴീക്കോട്, ഗീത, ഷാജി ലാൽ, ബാബു കാട്ടാമ്പള്ളി, സീമ, സി.എച്ച് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126761/bharatiya-dalit-congress-distributed-study-materials-to-the-students)