---
title: "നായ്ക്കുട്ടികൾ നിഷ്ക്കളങ്കമായ സ്നേഹം പങ്കുവയ്ക്കുന്ന വാലാട്ടി എന്ന ചിത്രം ജൂലായ് പതിനാലു മുതൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു."
english_title: "Valatti, a film about puppies sharing pure love, hits the screens worldwide from July 14th."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126784/valatti-a-film-about-puppies-sharing-pure-love-hits-the-screens-worldwide-from-july-14th"
published_at: "2023-07-02T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a17db8b2f6d_gbfxhcgn.jpg"
keywords: []
---

# നായ്ക്കുട്ടികൾ നിഷ്ക്കളങ്കമായ സ്നേഹം പങ്കുവയ്ക്കുന്ന വാലാട്ടി എന്ന ചിത്രം ജൂലായ് പതിനാലു മുതൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു.

> **Lead Summary:** നായ്ക്കുട്ടികൾ നിഷ്ക്കളങ്കമായ സ്നേഹം പങ്കുവയ്ക്കുന്ന വാലാട്ടി എന്ന ചിത്രം ജൂലായ് പതിനാലു മുതൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം നവാ​ഗതനായ ദേവൻ ആണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായിട്ടാണ് വാലാട്ടി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഏതു ഭാഷക്കും ദേശത്തിനും ഇണങ്ങുംവിധത്തിൽ പാൻ ഇന്ത്യൻ സിനിമയായാണ് വാലാട്ടി എത്തുന്നത്.

## Article Content

നായ്ക്കുട്ടികൾ നിഷ്ക്കളങ്കമായ സ്നേഹം പങ്കുവയ്ക്കുന്ന വാലാട്ടി എന്ന ചിത്രം ജൂലായ് പതിനാലു മുതൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ചിത്രം നവാ​ഗതനായ ദേവൻ ആണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായിട്ടാണ് വാലാട്ടി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഏതു ഭാഷക്കും ദേശത്തിനും ഇണങ്ങുംവിധത്തിൽ പാൻ ഇന്ത്യൻ സിനിമയായാണ് വാലാട്ടി എത്തുന്നത്.

ഈ നായ്ക്കുട്ടികൾ സംസാരിക്കുന്നത് മലയാള സിനിമയിലെ നിരവധി പ്രമുഖരായ താരങ്ങളുടെ ശബ്ദത്തിലൂടെയാണ് എന്നത് മറ്റൊരു കൗതുകമാണ്. വാലാട്ടി എന്ന ചിത്രത്തിന് മൂന്നു വർഷത്തോളം നീണ്ടു നിന്ന പരിശീലനം തന്നെ വേണ്ടി വന്നുവെന്ന് നിർമ്മാതാവ് വിജയ് ബാബു പറഞ്ഞു. ഇത്രയും പ്രീ പ്രൊഡക്ഷൻ ചെയ്ത മറ്റൊരു സിനിമയും ഉണ്ടായിട്ടില്ല.

കോവിഡ് കാലത്തായിരുന്നു ചിത്രീകരണം.' അതു കൊണ്ടു തന്നെ വളരെ ഒതുങ്ങി. ഒരു പ്രശ്നവുമില്ലാതെ ചിത്രീകരണം പൂർത്തിയാക്കുവാൻ കഴിഞ്ഞതായും വിജയ് ബാബു പറഞ്ഞു. മലയാളമൊഴികെ മറ്റുള്ള ഭാഷകളിലെല്ലാം ചിത്രം പ്രദർശനത്തിനെടുത്തിരിക്കുന്നത് ഇന്ത്യയിലെ പ്രമുഖ കമ്പനിയായ കെ.ആർ.ജി. സ്റ്റുഡിയോസാണ്. ഛായാഗ്രഹണം - വിഷ്ണു പണിക്കർ. എഡിറ്റിംഗ് - അയൂബ് ഖാൻ. കലാസംവിധാനം - അരുൺ വെഞ്ഞാറമൂട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു. നിർമ്മാണ നിർവഹണം - ഷിബു.ജി.സുശീലൻ. പി.ആർ.ഓ -വാഴൂർ ജോസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126784/valatti-a-film-about-puppies-sharing-pure-love-hits-the-screens-worldwide-from-july-14th)