---
title: "ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. "
english_title: "Sheela Sunny, the owner of a beauty parlor in Chalakudy, has been suspended by the excise inspector who caught her in a fraud case. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126787/sheela-sunny-the-owner-of-a-beauty-parlor-in-chalakudy-has-been-suspended-by-the-excise-inspector-who-caught-her-in-a-fraud-case"
published_at: "2023-07-02T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1816890852_dasgfsdgsd.jpg"
keywords: []
---

# ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. 

> **Lead Summary:** **തൃശൂർ: **ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് നടപടി. എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്‍റെ അന്വേഷണത്തിന് ശേഷം സതീശനെതിരെ കൂടുതൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. കൈവശം മയക്കുമരുന്നുണ്ടെന്ന് ഫോൺ വഴി വിവരം ലഭിച്ചപ്പോൾ, ഷീല സണ്ണിയുടെ പശ്ചാത്തലം പരിശോധിക്കാതെ കേസ് രജിസ്റ്റർ ചെയ്യുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്തത് കുറ്റകരമായ വീഴ്ചയാണെന്നാണ് കണ്ടെത്തൽ. കള്ളക്കേസ് ആണ് എടുത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷീല സണ്ണിയെ ഫോണിൽ ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷ് ഖേദം പ്രകടിപ്പിച്ചിരുന്നു.

## Article Content

**തൃശൂർ: **ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയെ കള്ളക്കേസിൽ കുടുക്കിയ എക്സൈസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനെതിരെയാണ് വകുപ്പുതല നടപടി സ്വീകരിച്ചത്. വ്യാജ കേസ് ചമയ്ക്കാൻ ഉദ്യോഗസ്ഥൻ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് നടപടി. എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തിന്‍റെ അന്വേഷണത്തിന് ശേഷം സതീശനെതിരെ കൂടുതൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. കൈവശം മയക്കുമരുന്നുണ്ടെന്ന് ഫോൺ വഴി വിവരം ലഭിച്ചപ്പോൾ, ഷീല സണ്ണിയുടെ പശ്ചാത്തലം പരിശോധിക്കാതെ കേസ് രജിസ്റ്റർ ചെയ്യുകയും തുടർ നടപടി സ്വീകരിക്കുകയും ചെയ്തത് കുറ്റകരമായ വീഴ്ചയാണെന്നാണ് കണ്ടെത്തൽ. കള്ളക്കേസ് ആണ് എടുത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷീല സണ്ണിയെ ഫോണിൽ ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷ് ഖേദം പ്രകടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126787/sheela-sunny-the-owner-of-a-beauty-parlor-in-chalakudy-has-been-suspended-by-the-excise-inspector-who-caught-her-in-a-fraud-case)