---
title: " കെസിഇയു മാനന്തവാടി ഏരിയ സമ്മേളനം സിഐടിയു  വയനാട് ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു."
english_title: "KCEU Mananthavadi Area Conference was inaugurated by CITU Wayanad District President PV Sahadevan. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126795/kceu-mananthavadi-area-conference-was-inaugurated-by-citu-wayanad-district-president-pv-sahadevan"
published_at: "2023-07-02T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a184d6746af_DFGDGFFJ.jpg"
keywords: []
---

#  കെസിഇയു മാനന്തവാടി ഏരിയ സമ്മേളനം സിഐടിയു  വയനാട് ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **മാനന്തവാടി:** കെസിഇയു മാനന്തവാടി ഏരിയ സമ്മേളനം സിഐടിയു വയനാട് ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. സി.ജി സജീവന്‍ അധ്യക്ഷനായ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. വയനാട്ടിലെ യുവ സാഹിത്യകാരണന്മാരായ ശ്രീജ വാര്യര്‍, വര്‍ഗീസ് കരിമ്പില്‍, ഷീബ വിജയ് എന്നിവരെയും, യൂണിയന്‍ അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ സമ്മേളനം അനുമോദിച്ചു.

## Article Content

**മാനന്തവാടി:** കെസിഇയു മാനന്തവാടി ഏരിയ സമ്മേളനം സിഐടിയു വയനാട് ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. സി.ജി സജീവന്‍ അധ്യക്ഷനായ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. വയനാട്ടിലെ യുവ സാഹിത്യകാരണന്മാരായ ശ്രീജ വാര്യര്‍, വര്‍ഗീസ് കരിമ്പില്‍, ഷീബ വിജയ് എന്നിവരെയും, യൂണിയന്‍ അംഗങ്ങളുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ സമ്മേളനം അനുമോദിച്ചു.

ഏരിയ സെക്രട്ടറി കെ ജെ ജോബിഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി സച്ചിദാനന്ദന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിപിഐ(എം) ഏരിയ സെക്രട്ടറി എം റെജീഷ്, സിഐടിയു ഏരിയ സെക്രട്ടറി ടി കെ പുഷ്പന്‍ യൂണിയന്‍ നേതാക്കളായ എം പി സുരേഷ്, പി ജി സതീഷ്, പി പി സുനില്‍കുമാര്‍, രശ്മി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ ജെ വിനോജ് സ്വാഗതവും എം സുമേഷ് നന്ദിയും പറഞ്ഞു.ഭാരവാഹികള്‍: കെ അഖില്‍(പ്രസിഡന്റ്), സി ജി സജീവന്‍(സെക്രട്ടറി), കെ ജെ ജോബിഷ് (ട്രഷറര്‍)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126795/kceu-mananthavadi-area-conference-was-inaugurated-by-citu-wayanad-district-president-pv-sahadevan)