---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. "
english_title: "Covid 19 update kerala nov 25"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12685/covid-19-update-kerala-nov-25"
published_at: "2021-11-25T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f2cf0069a9_images - 2021-11-21T093147.494.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 

> **Lead Summary:** **ഡല്‍ഹി** : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചു.

## Article Content

**ഡല്‍ഹി** : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9,119 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചു.

ഇതോട് കൂടി രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,45,35,763 ആയി ഉയര്‍ന്നു.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം മരണപ്പെട്ടത് 396 പേരാണ്. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരിച്ചവരുടെ ആകെ എണ്ണം 4,66,584 ആയി.

രാജ്യത്ത് നിലവില്‍ കോവിഡ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,11,481 ആണ്. കഴിഞ്ഞ 538 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ 47 ദിവസങ്ങളായി രാജ്യത്തെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം 20000 ത്തിന് താഴെയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12685/covid-19-update-kerala-nov-25)