---
title: "വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ  മാനന്തവാടിയില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി."
english_title: "A protest rally and public meeting was held at Mananthavadi with the cooperation of various temples. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126853/a-protest-rally-and-public-meeting-was-held-at-mananthavadi-with-the-cooperation-of-various-temples"
published_at: "2023-07-02T22:23:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a1ab9d847d0_kjnl.jpg"
keywords: []
---

# വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ  മാനന്തവാടിയില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി.

> **Lead Summary:** **മാനന്തവാടി: **മണിപ്പൂരിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ മാനന്തവാടിയില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. മണിപ്പൂര്‍ സംസ്ഥാനത്ത് അക്രമികള്‍ അഴിഞ്ഞാടുമ്പോഴും ഭരണകൂട നേതൃത്വവും ഭരണഘടനാ സ്ഥാപനങ്ങളും നിശബ്ദരാകുന്നതിനെതിരെ വിശ്വാസികള്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച റാലിഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മാനന്തവാടി രൂപതയുടെ വികാരി ജനറല്‍ ഫാ. ഡോ. പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മാനന്തവാടി: **മണിപ്പൂരിലെ വംശഹത്യയില്‍ പ്രതിഷേധിച്ച് എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറം വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ മാനന്തവാടിയില്‍ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. മണിപ്പൂര്‍ സംസ്ഥാനത്ത് അക്രമികള്‍ അഴിഞ്ഞാടുമ്പോഴും ഭരണകൂട നേതൃത്വവും ഭരണഘടനാ സ്ഥാപനങ്ങളും നിശബ്ദരാകുന്നതിനെതിരെ വിശ്വാസികള്‍ മുദ്രാവാക്യങ്ങളുയര്‍ത്തി. കണിയാരം സെന്റ് ജോസഫ്‌സ് കത്തീഡ്രലില്‍ നിന്ന് ആരംഭിച്ച റാലിഗാന്ധി പാര്‍ക്കില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം മാനന്തവാടി രൂപതയുടെ വികാരി ജനറല്‍ ഫാ. ഡോ. പോള്‍ മുണ്ടോളിക്കല്‍ ഉദ്ഘാടനം ചെയ്തു.

കണിയാരം കത്തീഡ്രല്‍ വികാരി ഫാ. സോണി വാഴക്കാട്ട് ആമുഖ സന്ദേശവും  ജോസ് പള്ളത്ത് മുഖ്യ സന്ദേശവും നല്‍കി.  എക്യുമേനിക്കല്‍ ഫോറം  പ്രസിഡന്റ് ഫാ. റോയി വലിയപറമ്പില്‍,  ഫാ. വില്യം രാജന്‍, ഫാ. ബേബി പൗലോസ് ഓലിയ്ക്കല്‍, എം.കെ. പാപ്പച്ചന്‍, അഖില്‍ അലോഷ്യസ്, റോജസ് വെങ്ങച്ചോട്ടില്‍, ജോസ് പുന്നക്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മണിപ്പൂര്‍ ജനതയോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ദീപം തെളിയിച്ച് കൊണ്ട് പ്രതിജ്ഞ എടുത്തു. ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

 

 

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126853/a-protest-rally-and-public-meeting-was-held-at-mananthavadi-with-the-cooperation-of-various-temples)