---
title: "കോഴിക്കോട്  പാലത്തിൽ നിന്ന്  ദമ്പതികൾ പുഴയിലേക്ക് ചാടിയ സംഭവം:   ഭർത്താവിനായി തെരച്ചിൽ തുടരുന്നു "
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126880/kozhikodu"
published_at: "2023-07-03T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2264c30188_IMG-20221211-WA0038.jpg"
keywords: []
---

# കോഴിക്കോട്  പാലത്തിൽ നിന്ന്  ദമ്പതികൾ പുഴയിലേക്ക് ചാടിയ സംഭവം:   ഭർത്താവിനായി തെരച്ചിൽ തുടരുന്നു 

> **Lead Summary:** **കോഴിക്കോട്**: ഫറോക്ക് പാലത്തിൽനിന്നു ദമ്പതികൾ പുഴയിലേക്ക് ചാടിയ സംഭവം ഭാര്യയെ രക്ഷപ്പെടുത്തി. ഭർത്താവിനായി തെരച്ചിൽ തുടരുകയാണ്. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. വർഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

## Article Content

**കോഴിക്കോട്**: ഫറോക്ക് പാലത്തിൽനിന്നു ദമ്പതികൾ പുഴയിലേക്ക് ചാടിയ സംഭവം ഭാര്യയെ രക്ഷപ്പെടുത്തി. ഭർത്താവിനായി തെരച്ചിൽ തുടരുകയാണ്. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. വർഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

പാലത്തിന്റെ തൂണിനു സമീപം കണ്ടെത്തിയ വർഷയെ തോണിക്കാർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. എന്നാൽ ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിൻ, എല്ലാവരും നോക്കിനിൽക്കെ മുങ്ങിത്താഴുകയായിരുന്നു.  ആറു മാസം മുൻപായിരുന്നു ജിതിനും വർഷയും തമ്മിലുള്ള വിവാഹം.

കുടുംബപ്രശ്നത്തെ തുടർന്ന് ഇന്നലെ രാത്രി ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണെന്നു ബന്ധുക്കൾ അറിയിച്ചതായി ഫറോക്ക് എസിപി പറഞ്ഞു. ഇവർ എങ്ങനെയാണ് ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി പറഞ്ഞു. കോസ്റ്റൽ പൊലീസ്, അഗ്നിരക്ഷാ സേന, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്നാണ് ജിതിനായി തിരച്ചിൽ നടത്തുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126880/kozhikodu)