---
title: "പയ്യന്നൂരിൽ യുവാവിന് കുറുക്കന്റെ കടിയേറ്റു"
english_title: "Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126885/payyannur"
published_at: "2023-07-03T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a22cbfbb24d_images_-_2023-07-03T072926.138.jpeg"
keywords: []
---

# പയ്യന്നൂരിൽ യുവാവിന് കുറുക്കന്റെ കടിയേറ്റു

> **Lead Summary:**  **കണ്ണൂർ**: പയ്യന്നൂരിൽ യുവാവിന് കുറുക്കന്റെ കടിയേറ്റു. പെരളം സ്വദേശി കെ. രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. രാജേഷ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുറുക്കൻ ആക്രമിച്ചത്. രാജേഷ് ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തിരുന്നത്. കാലിലാണ് കടിയേറ്റത്.

## Article Content

 **കണ്ണൂർ**: പയ്യന്നൂരിൽ യുവാവിന് കുറുക്കന്റെ കടിയേറ്റു. പെരളം സ്വദേശി കെ. രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. രാജേഷ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് കുറുക്കൻ ആക്രമിച്ചത്. രാജേഷ് ഒറ്റയ്ക്കായിരുന്നു യാത്ര ചെയ്തിരുന്നത്. കാലിലാണ് കടിയേറ്റത്.

ആഴത്തിലുള്ള മുറിവുണ്ടെന്നാണ് വിവരം. മുറിവേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126885/payyannur)