---
title: "കണ്ണൂരിൽ സഹോദരൻ ഉൾപ്പെടെ മൂന്നുപേരെ തീകൊളുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126903/kannur"
published_at: "2023-07-03T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a23eea50471_Screenshot_20221204-090124_Facebook.jpg"
keywords: []
---

# കണ്ണൂരിൽ സഹോദരൻ ഉൾപ്പെടെ മൂന്നുപേരെ തീകൊളുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ പാട്യം പത്തായക്കുന്നിൽ ബന്ധുക്കളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, യുവാവ് ആത്മഹത്യ ചെയ്തു. . പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്.47 വയസായിരുന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരൻ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് എന്നിവരുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. 

## Article Content

**കണ്ണൂർ**: കണ്ണൂർ പാട്യം പത്തായക്കുന്നിൽ ബന്ധുക്കളെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം, യുവാവ് ആത്മഹത്യ ചെയ്തു. . പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്.47 വയസായിരുന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ രഞ്ജിത്ത് സഹോദരൻ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് എന്നിവരുടെ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. 

തീയിട്ടതിനു ശേഷം രഞ്ജിത്ത് കിടപ്പുമുറിയിൽ കയറി തൂങ്ങിമരിച്ചു. പൊള്ളലേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമാണ്. കുട്ടിയുടെ നില അത്ര ഗുരുതരമല്ലെന്ന് ബന്ധുക്കൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126903/kannur)