---
title: "കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അനുവദിച്ച തുക സഹകരണ സംഘങ്ങള്‍ക്ക് കൈമാറി"
english_title: "The amount sanctioned by the Kerala Agricultural Debt Relief Commission was handed over to the co-operative societies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12691/the-amount-sanctioned-by-the-kerala-agricultural-debt-relief-commission-was-handed-over-to-the-co-operative-societies"
published_at: "2021-11-25T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f30a50cd98_images - 2021-11-25T121319.772.jpeg"
keywords: []
---

# കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അനുവദിച്ച തുക സഹകരണ സംഘങ്ങള്‍ക്ക് കൈമാറി

> **Lead Summary:** **കണ്ണൂര്‍** : കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുവദിച്ച തുക ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് കൈമാറി.

## Article Content

**കണ്ണൂര്‍** : കേരള കാര്‍ഷിക കടാശ്വാസ കമ്മീഷന്റെ ഉത്തരവനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുവദിച്ച തുക ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് കൈമാറി.

4219437 രൂപയുടെ ചെക്ക് ആണ് കണ്ണൂര്‍ മേഖലാ റീജിയന് അനുവദിച്ചത്. ഈ തുക ,ജില്ലയിലെ അര്‍ഹതപ്പെട്ട 10 സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും കൈമാറിയതായി ജോയിന്റ് രജിസ്ട്രാര്‍ അറിയിച്ചു. ഈ തുക സംഘം/ ബാങ്കിന്റെ നിശ്ചിത ഉദ്ദേശലക്ഷ്യത്തിനു തന്നെ വിനിയോഗിക്കണം.

ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും ഹെഡ് ഓഫീസുകളിലും ശാഖകളിലുമുള്ള നോട്ടീസ് ബോര്‍ഡില്‍ പരിശോധനക്കായി സമര്‍പ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12691/the-amount-sanctioned-by-the-kerala-agricultural-debt-relief-commission-was-handed-over-to-the-co-operative-societies)