---
title: "നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "Thiruvanthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126931/thiruvanthapuram"
published_at: "2023-07-03T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a257ab900ac_Screenshot_20230703-102041_Facebook.jpg"
keywords: []
---

# നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **തിരുവനന്തപുരം**: വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോനയാണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവ് വിപിനാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിപിനും സോനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വീട്ടുകാർ ആദ്യം എതിർത്തിരുന്നെങ്കിലും പിന്നീട് മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം കാട്ടാക്കട പൊലീസിൽ പരാതി നൽകി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിപിൻ ഓട്ടോ ഡ്രൈവറാണ്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലാണ് സോന ജോലി ചെയ്തിരുന്നത്. 

## Article Content

**തിരുവനന്തപുരം**: വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധു ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോനയാണ് മരിച്ചത്. ഇന്നലെ രാത്രി ഭർത്താവ് വിപിനാണ് യുവതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിപിനും സോനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വീട്ടുകാർ ആദ്യം എതിർത്തിരുന്നെങ്കിലും പിന്നീട് മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം കാട്ടാക്കട പൊലീസിൽ പരാതി നൽകി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വിപിൻ ഓട്ടോ ഡ്രൈവറാണ്. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലാണ് സോന ജോലി ചെയ്തിരുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126931/thiruvanthapuram)