---
title: "അഭിഭാഷകർക്കും വ്യവഹാരകർക്കും മാധ്യമങ്ങൾക്കും  ഇന്നുമുതൽ സുപ്രീം കോടതി പരിസരങ്ങളിൽ സൗജന്യ വൈഫൈ"
english_title: "Supreemecourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126943/supreemecourt"
published_at: "2023-07-03T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a25c0091b6f_Screenshot_20221107-071926_Dailyhunt.jpg"
keywords: []
---

# അഭിഭാഷകർക്കും വ്യവഹാരകർക്കും മാധ്യമങ്ങൾക്കും  ഇന്നുമുതൽ സുപ്രീം കോടതി പരിസരങ്ങളിൽ സൗജന്യ വൈഫൈ

> **Lead Summary:** **ന്യൂഡൽഹി**: 42 ദിവസത്തെ വേനൽ അവധിക്ക് ശേഷം സുപ്രീം കോടതി തിങ്കളാഴ്ച വീണ്ടും തുറക്കും. മണിപ്പുർ വിഷയം ഉൾപ്പടെയുള്ള പ്രധാന ഹർജികൾ കോടതിക്ക് മുന്നിലെത്തും. അഭിഭാഷകർക്കും വ്യവഹാരക്കാർക്കും മാധ്യമങ്ങൾക്കും മറ്റുള്ളവർക്കും ഇന്നുമുതൽ സുപ്രീം കോടതി പരിസരങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാകും.

## Article Content

**ന്യൂഡൽഹി**: 42 ദിവസത്തെ വേനൽ അവധിക്ക് ശേഷം സുപ്രീം കോടതി തിങ്കളാഴ്ച വീണ്ടും തുറക്കും. മണിപ്പുർ വിഷയം ഉൾപ്പടെയുള്ള പ്രധാന ഹർജികൾ കോടതിക്ക് മുന്നിലെത്തും. അഭിഭാഷകർക്കും വ്യവഹാരക്കാർക്കും മാധ്യമങ്ങൾക്കും മറ്റുള്ളവർക്കും ഇന്നുമുതൽ സുപ്രീം കോടതി പരിസരങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാകും.

സുപ്രീം കോടതിയിൽ ഡിജിറ്റൽ ആക്സസ് വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. എല്ലാ കോടതി മുറികൾ, സമീപ പ്രദേശങ്ങൾ, ബാർ ലൈബ്രറികൾ, ലേഡീസ് ബാർ റൂം, ബാർ ലോഞ്ച് എന്നിവയുൾപ്പെടെ മറ്റിടങ്ങളിലേക്കും സൗജന്യ ഇന്റർ നെറ്റ് പ്രവേശനം ഘട്ടംഘട്ടമായി വ്യാപിപ്പിക്കുമെന്ന് സുപ്രീം കോടതി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

മേയ് 22ന് ആണ് കോടതി വേനലവധിക്കായി അടച്ച ത്. എന്നാൽ വേനൽക്കാലത്ത് വിവിധ അവധിക്കാല ബെഞ്ചുകൾ 2,000 കേസുകൾ കേൾക്കുകയും 700ൽ അധികം കേസുകൾ തീർപ്പാക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126943/supreemecourt)