---
title: "കുട്ടിക്കരവിരുത്‌ പ്രദർശനം ആരംഭിച്ചു "
english_title: "The show has started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12696/the-show-has-started"
published_at: "2021-11-25T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f350800e6a_PicsArt_11-25-12.29.13.jpg"
keywords: []
---

# കുട്ടിക്കരവിരുത്‌ പ്രദർശനം ആരംഭിച്ചു 

> **Lead Summary:** ഇരിട്ടി : കുട്ടിക്കരവിരുത്‌ എന്ന പേരിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദർശനം ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ചു. കൊവിഡ് അടച്ചിടൽ കാലത്ത് വിദ്യാർഥികൾ വീട്ടിലിരുന്ന് തയ്യാറാക്കിയ കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.

## Article Content

ഇരിട്ടി : കുട്ടിക്കരവിരുത്‌ എന്ന പേരിൽ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കുട്ടികളുടെ കലാസൃഷ്ടികളുടെ പ്രദർശനം ഇരിട്ടി ഹയർസെക്കണ്ടറി സ്‌കൂളിൽ ആരംഭിച്ചു. കൊവിഡ് അടച്ചിടൽ കാലത്ത് വിദ്യാർഥികൾ വീട്ടിലിരുന്ന് തയ്യാറാക്കിയ കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.

മ്യൂറൽ ചിത്രങ്ങൾ, ഗ്ളാസ് പെയിന്റിംഗ്, സ്റ്റോൺ പെയിന്റിംഗ്, പേപ്പർ കട്ടിംഗ് ചിത്രങ്ങൾ, ജലച്ഛായാ ചിത്രങ്ങൾ തുടങ്ങി നിരവധി സൃഷ്ടികളാണ് പ്രദർശനത്തിന് വെച്ചിട്ടുള്ളത്. 

പ്രഥമാദ്ധ്യാപകൻ എം. ബാബു പ്രദർശനം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ, അദ്ധ്യാപകരായ എം. പ്രദീപൻ, പി.വി. ശശീന്ദ്രൻ, ഷൈനി യോഹന്നാൻ , പി.ആർ. അനുപമ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12696/the-show-has-started)