---
title: "പ്രധാനമന്ത്രിയുടെ വീടിന് സമീപം ഡ്രോൺ: അന്വേഷണം ആരംഭിച്ചു"
english_title: "Drone near Prime Minister's house: Search started"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126969/drone-near-prime-ministers-house-search-started"
published_at: "2023-07-03T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2697201861_Screenshot_2023-07-03-11-48-10-89_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പ്രധാനമന്ത്രിയുടെ വീടിന് സമീപം ഡ്രോൺ: അന്വേഷണം ആരംഭിച്ചു

> **Lead Summary:** **ഡൽഹി**: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ കണ്ടതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലാണ് രാവിലെ ഡ്രോൺ കണ്ടത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ് പി ജി ഉദ്യോഗസ്ഥർ ഉടൻ തന്നെ വിവരം ഡൽഹി പോലീസിനെ അറിയിച്ചു.

## Article Content

**ഡൽഹി**: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം ഡ്രോൺ കണ്ടതായി റിപ്പോർട്ട്. അതീവ സുരക്ഷാ മേഖലയിലാണ് രാവിലെ ഡ്രോൺ കണ്ടത്. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ് പി ജി ഉദ്യോഗസ്ഥർ ഉടൻ തന്നെ വിവരം ഡൽഹി പോലീസിനെ അറിയിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. വീടിന്റെ സുരക്ഷാ ചുമതലയുള്ള രാജ്യത്തെ തന്നെ ഏറ്റവും മികച്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘമാണ് വീടിന്റെ സുരക്ഷക്കുള്ളത്. ഡൽഹിയിൽ അതീവ സുരക്ഷാ മേഖലയിലുള്ളതാണ് പ്രധാനമന്ത്രിയുടെ വീട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126969/drone-near-prime-ministers-house-search-started)