---
title: "ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി സാന്നിധ്യം - ടി -20 ടീമിൽ ഇടംപിടിച്ച് മിന്നുമണി "
english_title: "Minnumani in t20 cricket team"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126980/minnumani-in-t20-cricket-team"
published_at: "2023-07-03T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a26eebf0de9_reporterlive_2023-07_6eec0a72-8f6a-45a6-90f5-25b8cbdd9a1f_minnumani.jpg"
keywords: []
---

# ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ മലയാളി സാന്നിധ്യം - ടി -20 ടീമിൽ ഇടംപിടിച്ച് മിന്നുമണി 

> **Lead Summary:** **മുംബൈ** - ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി വനിത ക്രിക്കറ്റര്‍ മിന്നുമണി. ആദ്യമായാണ് ഒരു മലയാളി വനിതാ ക്രിക്കറ്റര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ട്വന്റി-20 ടീമിലാണ് മലയാളി ഓള്‍റൗണ്ടര്‍ ഇടംപിടിച്ചിരിക്കുന്നത്.

## Article Content

**മുംബൈ** - ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടം നേടി മലയാളി വനിത ക്രിക്കറ്റര്‍ മിന്നുമണി. ആദ്യമായാണ് ഒരു മലയാളി വനിതാ ക്രിക്കറ്റര്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ട്വന്റി-20 ടീമിലാണ് മലയാളി ഓള്‍റൗണ്ടര്‍ ഇടംപിടിച്ചിരിക്കുന്നത്.

നേരത്തെ വനിതാ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനായും പ്രഥമസീസണില്‍ മിന്നുമണി കളിച്ചിരുന്നു. ചലഞ്ചര്‍ ട്രോഫിയില്‍ ഇന്ത്യന്‍ എ ടീമിലും ഇന്ത്യന്‍ ബി ടീമിലും മിന്നുമണി ഇടംപിടിച്ചിരുന്നു. മൂന്നു മത്സരങ്ങളാണ് ട്വന്റി-20 പരമ്പരയിലുള്ളത്. ജൂലൈ ഒമ്പതിന് ബംഗ്ലാദേശിലെ മിര്‍പൂരിലാണ് ആദ്യ ട്വന്റി 20 മത്സരം. ഹര്‍മന്‍ പ്രീത് കൗറാണ് ഇന്ത്യയെ നയിക്കുക. ഐപിഎല്ലില്‍ മിന്നുമണി കളിച്ച ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും ക്യാപ്റ്റന്‍ മിന്നുമണിയായിരുന്നു. വയനാട് സ്വദേശിനിയാണ് മിന്നുമണി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126980/minnumani-in-t20-cricket-team)