---
title: "യുസിസിക്കെതിരായ സിപിഐഎം സെമിനാര്‍ ഈമാസം 15ന്"
english_title: "CPIM seminar against UCC on 15th of this month"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/126997/cpim-seminar-against-ucc-on-15th-of-this-month"
published_at: "2023-07-03T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2773559796_Screenshot_2023-07-03-12-49-58-60_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# യുസിസിക്കെതിരായ സിപിഐഎം സെമിനാര്‍ ഈമാസം 15ന്

> **Lead Summary:**  **കോഴിക്കോട്**: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിക്കുന്ന സംസ്ഥാന തല സെമിനാര്‍ ജൂലായ് 15ന് കോഴിക്കോട് നടക്കും. കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ വെച്ചായിരിക്കും സെമിനാര്‍. രാഷ്ട്രീയ കൂട്ടുകെട്ട് ലക്ഷ്യമിട്ടുള്ളതല്ല സെമിനാര്‍ എന്ന് സിപി ഐഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

## Article Content

 **കോഴിക്കോട്**: ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഐഎം സംഘടിപ്പിക്കുന്ന സംസ്ഥാന തല സെമിനാര്‍ ജൂലായ് 15ന് കോഴിക്കോട് നടക്കും. കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ വെച്ചായിരിക്കും സെമിനാര്‍. രാഷ്ട്രീയ കൂട്ടുകെട്ട് ലക്ഷ്യമിട്ടുള്ളതല്ല സെമിനാര്‍ എന്ന് സിപി ഐഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

സമസ്ത, മുസ്ലീം ലീഗ് നേതൃത്വത്തെയും ഒരുമിച്ച് പോകാന്‍ കഴിയുന്ന എല്ലാവരെയും സെമിനാറിന് ക്ഷണിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനെതിരായ ശക്തമായ അണിചേരലാവും സെമിനാര്‍ എന്നും പി മോഹനന്‍ പറഞ്ഞു. വര്‍ഗീയവാദികളല്ലാത്ത എല്ലാവരെയും സെമിനാറില്‍ പങ്കെടുപ്പിക്കുമെന്നും എന്നാല്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിക്കില്ലെന്നും കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.

സെമിനാറിലേക്ക് സമസ്തയെ ക്ഷണിക്കുമെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനയോട്, ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/126997/cpim-seminar-against-ucc-on-15th-of-this-month)