---
title: "വെള്ളർവള്ളി വാതക ശ്‌മശാനം തുറന്നു നൽകി"
english_title: "Gas cemetery opened in Peravoor vellervalli"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12700/gas-cemetery-opened-in-peravoor-vellervalli"
published_at: "2021-11-25T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f388dbc8a4_IMG-20211125-WA0015.jpg"
keywords: []
---

# വെള്ളർവള്ളി വാതക ശ്‌മശാനം തുറന്നു നൽകി

> **Lead Summary:** വെള്ളർവള്ളി: സാങ്കേതിക നടപടികൾ പൂർത്തിയായതോടെ പേരാവൂർ വെള്ളർവള്ളിയിലെ വാതക ശ്‌മശാനം തുറന്നു നൽകി.

## Article Content

വെള്ളർവള്ളി: സാങ്കേതിക നടപടികൾ പൂർത്തിയായതോടെ പേരാവൂർ വെള്ളർവള്ളിയിലെ വാതക ശ്‌മശാനം തുറന്നു നൽകി.

പേരാവൂർ ഗ്രാമപഞ്ചായത്ത് 49 ലക്ഷം രൂപ ചെലവഴിചാണ് ശ്‌മശാനം നിർമ്മിച്ചത്. കഴിഞ്ഞ നവംബറിൽ ശ്മശാനത്തിന്റെ ഉദ്ഘാടനം നടന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തനം നീണ്ടുപോവുകയായിരുന്നു. ശുചിത്വമിഷന്റെയും എഞ്ചിനീയറിങ് വിഭാഗത്തിന്റെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതാണ് പ്രവർത്തനം നീണ്ടു പോയത്. ഇത് വിമർശനത്തിനും ഇടയാക്കി.

സാങ്കേതിക നടപടികൾ മുഴുവൻ കഴിഞ്ഞശേഷമാണ് ശ്‌മശാനം തുറന്നു നൽകുന്നത്. പഞ്ചായത്ത് പരിധിയിൽ ഉള്ള സംസ്കാര ചടങ്ങുകൾക്ക് 3000 രൂപയും പഞ്ചായത്തിന് പുറത്തുനിന്നുള്ളവയ്ക്ക് 3500 രൂപയും ആണ് ഫീസ് വാങ്ങുക . രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12700/gas-cemetery-opened-in-peravoor-vellervalli)