---
title: "കുരുമുളക് കൃഷി വ്യാപനം പദ്ധതി: കേളകം കൃഷിഭവനിൽ തൈകൾ വാങ്ങാനെത്തിയത് നൂറ്കണക്കിന് കർഷകർ. "
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127005/kelakam"
published_at: "2023-07-03T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a278991c8d7_IMG-20230703-WA0069.jpg"
keywords: []
---

# കുരുമുളക് കൃഷി വ്യാപനം പദ്ധതി: കേളകം കൃഷിഭവനിൽ തൈകൾ വാങ്ങാനെത്തിയത് നൂറ്കണക്കിന് കർഷകർ. 

> **Lead Summary:** **കേളകം** : കുരുമുളക് കൃഷി വ്യാപന പദ്ധതി പ്രകാരം പന്നിയൂർ ഇനം കുരുമുളക് തൈകൾ കേളകം കൃഷിഭവനിൽ വിതരണത്തിന് എത്തി. രാവിലെ എട്ട് മണി മുതൽ കൃഷിഭവനിൽ ആളുകൾ തൈകൾക്കായി കാത്ത് നിന്നു. ഹെക്ടറിന് ഇരുപതിനായിരം രൂപ സബ്സിഡി ഉള്ള പദ്ധതിയിൽ കുരുമുളക് തൈകൾ സൗജന്യമായി നൽകുന്നതിനും, ബാക്കിയുള്ള തുക കൃഷി ചെലവിനുമായി നൽകുന്നതാണ് പദ്ധതി.

## Article Content

**കേളകം** : കുരുമുളക് കൃഷി വ്യാപന പദ്ധതി പ്രകാരം പന്നിയൂർ ഇനം കുരുമുളക് തൈകൾ കേളകം കൃഷിഭവനിൽ വിതരണത്തിന് എത്തി. രാവിലെ എട്ട് മണി മുതൽ കൃഷിഭവനിൽ ആളുകൾ തൈകൾക്കായി കാത്ത് നിന്നു. ഹെക്ടറിന് ഇരുപതിനായിരം രൂപ സബ്സിഡി ഉള്ള പദ്ധതിയിൽ കുരുമുളക് തൈകൾ സൗജന്യമായി നൽകുന്നതിനും, ബാക്കിയുള്ള തുക കൃഷി ചെലവിനുമായി നൽകുന്നതാണ് പദ്ധതി.

3 ഹെക്ടർ സ്ഥലത്തിന് ആവശ്യമായ 6600 തൈകൾ ആണ് വിതരണം ചെയ്യാൻ എത്തിയത്.25 സെന്റ് സ്ഥലത്തേക്ക് 220 തൈകൾ(40 കൂടുകൾ )സൗജന്യമായി നൽകുന്നതിനാണ് ലക്ഷ്യമിട്ടത്. എന്നാൽ അപേക്ഷകരുടെ ബാഹുല്യം മൂലം ആദ്യം എത്തിയ നിശ്ചിത കർഷകർക്ക് നാൽപത് കൂടുകൾ നൽകിയ ശേഷം അവശേഷിച്ച തൈകൾ പത്ത് വീതം വിതരണം നടത്തി.

കേളകം കൃഷി ഓഫീസറുടെ കർമ്മനിരതമായ ഇടപെടൽ കർഷക മനസ്സുകളിൽ സന്തോഷമായി. തൈ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് നിർവഹിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി പ്രകാരം കർഷകർക്ക് പച്ചക്കറി വിത്തു പാക്കറ്റുകളും സൗജന്യമായി വിതരണം നടത്തി.കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ, കൃഷി അസിസ്റ്റൻ്റ് മാരായ അഷറഫ്, രാജേഷ് എന്നിവർ കുരുമുളക് തൈ വിതരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127005/kelakam)