---
title: " രണ്ട് പോത്തിൻകുട്ടികളെയും അഞ്ച് ആട്ടിൻകുട്ടികളെയും  സർക്കാർ സൗജന്യമായി നൽകുന്നു: ഇരട്ടി ലാഭമുള്ള പദ്ധതിയിൽ ഉടൻ രജിസ്‌റ്റർ ചെയ്യാം  "
english_title: "Alappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127015/alappuzha"
published_at: "2023-07-03T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a27e2480f73_images_-_2023-07-03T132135.007.jpeg"
keywords: []
---

#  രണ്ട് പോത്തിൻകുട്ടികളെയും അഞ്ച് ആട്ടിൻകുട്ടികളെയും  സർക്കാർ സൗജന്യമായി നൽകുന്നു: ഇരട്ടി ലാഭമുള്ള പദ്ധതിയിൽ ഉടൻ രജിസ്‌റ്റർ ചെയ്യാം  

> **Lead Summary:** **ആലപ്പുഴ**: അന്യനാട്ടിൽ നിന്ന് കൊണ്ടുവരുന്ന രോഗം ബാധിച്ച കാലികളുടെ ഇറച്ചി ഭക്ഷിക്കുന്നതിൽ നിന്ന് മലയാളികളെ രക്ഷിക്കാൻ ബൈ ബാക്ക് പദ്ധതിയുമായി മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യ. ആടിനെയും പോത്തിനെയും സൗജന്യമായി തരും. ഒരു വർഷം വളർത്തിക്കഴിഞ്ഞാൽ മാർക്കറ്റ് വില തന്ന് തിരിച്ചെടുക്കും.

## Article Content

**ആലപ്പുഴ**: അന്യനാട്ടിൽ നിന്ന് കൊണ്ടുവരുന്ന രോഗം ബാധിച്ച കാലികളുടെ ഇറച്ചി ഭക്ഷിക്കുന്നതിൽ നിന്ന് മലയാളികളെ രക്ഷിക്കാൻ ബൈ ബാക്ക് പദ്ധതിയുമായി മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യ. ആടിനെയും പോത്തിനെയും സൗജന്യമായി തരും. ഒരു വർഷം വളർത്തിക്കഴിഞ്ഞാൽ മാർക്കറ്റ് വില തന്ന് തിരിച്ചെടുക്കും.

അത് ഇറച്ചിയാക്കി നാട്ടിലെങ്ങും ലഭ്യമാക്കും.   ആദ്യഘട്ടത്തിൽ അഞ്ഞൂറോളം കർഷകർക്കാണ് രണ്ട് പോത്തിൻ കിടാക്കളയോ അഞ്ച് പെൺ ആട്ടിൻകുട്ടികളെയോ സൗജന്യമായി നൽകുന്നത്. ബൈ ബാക്ക് വെറ്ററിനറി ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ഒരുവയസുള്ള രണ്ട് മുറ പോത്തിൻകുട്ടികളെയോ ഒമ്പത് മാസം പ്രായമുള്ള അഞ്ച് മുന്തിയ പെൺ ആട്ടിൻകുട്ടികളെയോ സൗജന്യമായി നൽകും.

12 മാസമാണ് വളർത്തുകാലാവധി.തുടർന്ന് കർഷകന് മാർക്കറ്റ് വില നൽകി തിരിച്ചെടുക്കും. വളർത്താൻ കൊടുത്ത സമയത്തെ വില അപ്പോൾ ഈടാക്കും.വളർത്തിയെടുക്കുന്ന പോത്ത്, ആട് എന്നിവയെ കുട്ടികളായിരുന്നപ്പോഴുള്ള വില വസൂലാക്കി മാർക്കറ്റ് വിലയ്ക്ക് തിരിച്ചെടുക്കും.

കർഷകർക്ക് ഇരട്ടി ലാഭം100 കിലോയുള്ള പോത്തിൻ കുട്ടിക്ക് 15,000 രൂപയാണ് മീറ്റ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ വില കണക്കാക്കുന്നത്. ഒരുവർഷം കൊണ്ട് ഇവയുടെ തൂക്കം 300 കിലോയാകും. കിടാരിവില, പ്രോസസിംഗ്, ട്രാൻസ്പോർട്ടിംഗ് ചാർജുകൾ എന്നിവ കിഴിച്ചാൽ ഇറച്ചിക്ക് കിലോ150 രൂപ കണക്കാക്കിയാൽപ്പോലും കർഷകന് കുറഞ്ഞത് 30,​000 രൂപ കിട്ടും. ആടാണെങ്കിൽ പ്രസവിക്കുന്ന കുട്ടികളെ കർഷകർക്ക് സ്വന്തമാക്കുകയും ചെയ്യാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127015/alappuzha)