വികസന പദ്ധതികൾക്കായി പൊതുമേഖലാ ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം നിശ്ചയിച്ച് സംസ്ഥാന സർക്കാർ

വികസന പദ്ധതികൾക്കായി പൊതുമേഖലാ ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം നിശ്ചയിച്ച് സംസ്ഥാന സർക്കാർ
Nov 25, 2021 01:02 PM | By Maneesha

വികസന പദ്ധതികൾക്കായി സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം നിശ്ചയിച്ച് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നതെങ്കിൽ വിപണിവിലയോടൊപ്പം ആസ്തി വിലയും നൂറു ശതമാനം നഷ്ടപരിഹാരവും നൽകും.

തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭൂമിയാണ് ഏറ്റെടുക്കുന്നതെങ്കിൽ ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയ ഭൂമി ഏറ്റെടുത്താൽ നഷ്ടപരിഹാര തുക ധനകാര്യ വകുപ്പിന് നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 

വികസന പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുമ്പോൾ പൊതുജനങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം സംസ്ഥാന സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നു. തുടർന്നാണ് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും ഭൂമി ഏറ്റെടുക്കുമ്പോൾ നൽകേണ്ട നഷ്ടപരിഹാരം നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ഭൂമിയാണ് സംസ്ഥാനത്തിന്റെ് വികസന പദ്ധതികൾക്കായി ഏറ്റെടുക്കുന്നതെങ്കിൽ വിപണി വിലയും ആസ്തികളുടെ വിലയും നൽകും.

ഇതോടൊപ്പം 100 ശതമാനം നഷ്ടപരിഹാരവും നൽകും. വിപണി വിലയോടൊപ്പം പദ്ധതി പ്രദേശത്തേക്കുള്ള ദൂരം കണക്കാക്കി പ്രത്യേക തുക കൂടി നൽകുമെന്നും റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതലകിന്റെ ഉത്തരവിൽ പറയുന്നു. ജില്ലാ കളക്ടർമാരാണ് ലാന്റ് അക്യൂസേഷൻ, റീഹാബിലിറ്റേഷൻ ആന്റ് റീ സെറ്റിൽമെന്റ് നിയമം അനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കുമ്പോഴും നഷ്ടപരിഹാരം നൽകും. എന്നാൽ സ്വന്തം തുക ഉപയോഗിച്ച് ഭൂമി വാങ്ങിയ സ്ഥാപനങ്ങൾക്ക് മാത്രമാണ് ഇതു ലഭിക്കുക. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഭൂമിയാണെങ്കിൽ നഷ്ടപരിഹാരതുക തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും സർക്കാരാണ് സൗജന്യമായി ഭൂമി വാങ്ങി നൽകിയതെങ്കിൽ നഷ്ടപരിഹാര തുക പദ്ധതി നടപ്പാക്കാനുള്ള ധനകാര്യ വകുപ്പിന്റെ അക്കൗണ്ടിലേക്ക് മാറ്റും.

Compensation public land development

Next TV

Related Stories
വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

Nov 28, 2021 10:05 AM

വാക്സീനെടുക്കാത്ത അധ്യാപകർക്കെതിരെ എന്ത് നടപടിയെടുക്കണമെന്ന ആശയക്കുഴപ്പത്തിൽ വിദ്യാഭ്യാസ വകുപ്പ്

വാക്സീൻ എടുക്കാത്ത അധ്യാപകരുടെ കൃത്യമായ കണക്കും വിദ്യാഭ്യാസ വകുപ്പിന്റെ...

Read More >>
പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

Nov 28, 2021 09:56 AM

പാർലമെന്റിന്റെ സുപ്രധാനമായ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതടക്കം 26 പുതിയ ബില്ലുകളാണ് നടപ്പ് സമ്മേളനത്തിന്റെ നിയമനിർമ്മാണ...

Read More >>
വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

Nov 28, 2021 09:51 AM

വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ

ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്...

Read More >>
ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

Nov 28, 2021 09:43 AM

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും

ജിമ്മി ജോർജ് അവാർഡ് 30 ന് സമർപ്പിക്കും...

Read More >>
എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

Nov 28, 2021 09:39 AM

എയ്ഡ്‌സ് ദിന വാരാചണത്തിന് തുടക്കം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്-മൈഗ്രന്റ് സുരക്ഷാ പ്രോജക്ട് ഡിസംബര്‍ ഒന്ന് എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് എയ്ഡ്‌സ് ദിന വാരാചരണം...

Read More >>
മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

Nov 28, 2021 09:30 AM

മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

ഇരിട്ടി :കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം...

Read More >>
Top Stories