---
title: "പ്ലസ് വൺ സ്പോർട്സ് ക്വാട്ട: രണ്ട് അലോട്‌മെന്റുകൾ ഇന്ന് പൂർത്തിയാകും"
english_title: "Plusonesports"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127110/plusonesports"
published_at: "2023-07-03T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2c0bdc6f1f_IMG-20230703-WA0085.jpg"
keywords: []
---

# പ്ലസ് വൺ സ്പോർട്സ് ക്വാട്ട: രണ്ട് അലോട്‌മെന്റുകൾ ഇന്ന് പൂർത്തിയാകും

> **Lead Summary:**  **കണ്ണൂർ**: പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം മുഖ്യ ഘട്ടത്തിലെ രണ്ട് അലോട്‌മെന്റുകൾ മൂന്നിന് പൂർത്തിയാകും. രണ്ട് അലോട്ട്മെന്റുകളും സപ്ലിമെൻററി ഘട്ടത്തിൽ ഒരു അലോട്‌മെൻറും ഉൾപ്പെട്ടതാണ് മുഖ്യ ഘട്ടമെന്ന് പറയുന്നത്. മുഖ്യ ഘട്ടത്തിൽ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽനിന്ന്‌ സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് മൂന്ന് മുതൽ നാലിന് വൈകീട്ട് 5 മണി വരെ അതത് ജില്ലാ സ്പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നേടാം.

## Article Content

 **കണ്ണൂർ**: പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനം മുഖ്യ ഘട്ടത്തിലെ രണ്ട് അലോട്‌മെന്റുകൾ മൂന്നിന് പൂർത്തിയാകും. രണ്ട് അലോട്ട്മെന്റുകളും സപ്ലിമെൻററി ഘട്ടത്തിൽ ഒരു അലോട്‌മെൻറും ഉൾപ്പെട്ടതാണ് മുഖ്യ ഘട്ടമെന്ന് പറയുന്നത്. മുഖ്യ ഘട്ടത്തിൽ സ്പോർട്സ് മികവ് രജിസ്ട്രേഷൻ നടത്തി ജില്ലാ സ്പോർട്സ് കൗൺസിലിൽനിന്ന്‌ സ്കോർ കാർഡ് നേടാൻ കഴിയാത്തവർക്ക് മൂന്ന് മുതൽ നാലിന് വൈകീട്ട് 5 മണി വരെ അതത് ജില്ലാ സ്പോർട്സ് കൗൺസിലുകളുമായി ബന്ധപ്പെട്ട് നേടാം.

മുഖ്യ ഘട്ടത്തിൽ സ്കോർ കാർഡ് നേടിയ ശേഷം സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാത്തവർക്കും പുതുതായി സ്കോർ കാർഡ് നേടുന്നവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127110/plusonesports)