---
title: "റബർ ബോർഡ് 9 പുതിയ റബർ ഇനങ്ങൾ പുറത്തിറക്കുന്നു.  "
english_title: "Rubber Board launches 9 new rubber varieties. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127127/rubber-board-launches-9-new-rubber-varieties"
published_at: "2023-07-03T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2d1be00cb0_rubber_tre.jpg"
keywords: []
---

# റബർ ബോർഡ് 9 പുതിയ റബർ ഇനങ്ങൾ പുറത്തിറക്കുന്നു.  

> **Lead Summary:** പുതുപ്പള്ളിയിലെ റബർ ഗവേഷണ കേന്ദ്രത്തിലാണ് പുതിയ ഇനങ്ങൾ വികസിപ്പിച്ചത്. ആർആർഐഐ 500 സീരിയസിൽ ഉൾപ്പെടുന്നതാണ് പുതിയ ഇനങ്ങൾ. ഇലകൊഴിച്ചിൽ, ഇലപ്പൊട്ട് തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ ശേഷിയുള്ളതാണ് പുതിയ ഇനങ്ങൾ. ഇതിൽ രണ്ടെണ്ണം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കു വേണ്ടിയുളളതാണ്. തൊഴിലാളി ക്ഷാമം നേരിടുന്ന കാലത്ത് ആഴ്ചയിലൊരിക്കൽ മാത്രം ടാപ്പു ചെയ്യാവുന്നതാണ് പുതിയ ഇനങ്ങൾ എന്നത് ശ്രദ്ധേയം. ലാറ്റക്സ് ലഭ്യതക്കൊപ്പം തടിക്ക് നല്ല വണ്ണം കിട്ടുമെന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ ഇനങ്ങൾ കർഷകരെ പരിചയപ്പെടുത്താൻ റബർ ബോർഡ് ശിൽപശാലകൾ സംഘടിപ്പിക്കും. നിലവിൽ കേരളത്തിലെ റബർ കർഷകർ ആശ്രയിക്കുന്നത് 105 ഇനമാണ്. 414, 417, 422, 430 എന്നിവയാണ് മറ്റു പ്രമുഖയിനങ്ങൾ.

## Article Content

പുതുപ്പള്ളിയിലെ റബർ ഗവേഷണ കേന്ദ്രത്തിലാണ് പുതിയ ഇനങ്ങൾ വികസിപ്പിച്ചത്. ആർആർഐഐ 500 സീരിയസിൽ ഉൾപ്പെടുന്നതാണ് പുതിയ ഇനങ്ങൾ. ഇലകൊഴിച്ചിൽ, ഇലപ്പൊട്ട് തുടങ്ങിയ രോഗങ്ങളെ ചെറുക്കാൻ ശേഷിയുള്ളതാണ് പുതിയ ഇനങ്ങൾ. ഇതിൽ രണ്ടെണ്ണം വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കു വേണ്ടിയുളളതാണ്. തൊഴിലാളി ക്ഷാമം നേരിടുന്ന കാലത്ത് ആഴ്ചയിലൊരിക്കൽ മാത്രം ടാപ്പു ചെയ്യാവുന്നതാണ് പുതിയ ഇനങ്ങൾ എന്നത് ശ്രദ്ധേയം. ലാറ്റക്സ് ലഭ്യതക്കൊപ്പം തടിക്ക് നല്ല വണ്ണം കിട്ടുമെന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ ഇനങ്ങൾ കർഷകരെ പരിചയപ്പെടുത്താൻ റബർ ബോർഡ് ശിൽപശാലകൾ സംഘടിപ്പിക്കും. നിലവിൽ കേരളത്തിലെ റബർ കർഷകർ ആശ്രയിക്കുന്നത് 105 ഇനമാണ്. 414, 417, 422, 430 എന്നിവയാണ് മറ്റു പ്രമുഖയിനങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127127/rubber-board-launches-9-new-rubber-varieties)