---
title: "ആ​ബു​ല​ൻ​സു​ക​ൾ​ക്ക് ജി​പി​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ബ​ന്ധ​ന​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു."
english_title: "Regulations to include GPS for ambulances Oct. Antony Raju, the former minister, said that R will be tightened first. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127149/regulations-to-include-gps-for-ambulances-oct-antony-raju-the-former-minister-said-that-r-will-be-tightened-first"
published_at: "2023-07-03T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2df457b701_gvjbhk.jpg"
keywords: []
---

# ആ​ബു​ല​ൻ​സു​ക​ൾ​ക്ക് ജി​പി​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ബ​ന്ധ​ന​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ബു​ല​ൻ​സു​ക​ൾ​ക്ക് ജി​പി​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ബ​ന്ധ​ന​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച റോ​ഡ് സു​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്,യൂ​ണി​ഫോം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും. ആം​ബു​ല​ൻ​സു​ക​ൾ​ക്ക് ക​ള​ർ​കോ​ഡ് പാ​ലി​ക്കു​ന്ന​തോ​ടൊ​പ്പം, അ​നാ​വ​ശ്യ ലൈ​റ്റു​ക​ളും ഹോ​ണു​ക​ളു​മു​ൾ​പ്പെ​ടെ എ​ക്‌​സ്ട്രാ ഫി​റ്റിം​ഗ് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **റോ​ഡ് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ബു​ല​ൻ​സു​ക​ൾ​ക്ക് ജി​പി​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ബ​ന്ധ​ന​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച റോ​ഡ് സു​ര​ക്ഷാ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ്,യൂ​ണി​ഫോം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും. ആം​ബു​ല​ൻ​സു​ക​ൾ​ക്ക് ക​ള​ർ​കോ​ഡ് പാ​ലി​ക്കു​ന്ന​തോ​ടൊ​പ്പം, അ​നാ​വ​ശ്യ ലൈ​റ്റു​ക​ളും ഹോ​ണു​ക​ളു​മു​ൾ​പ്പെ​ടെ എ​ക്‌​സ്ട്രാ ഫി​റ്റിം​ഗ് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം.

മൂ​ന്ന് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ഡ്രൈ​വ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ഉ​റ​പ്പാ​ക്കു​മെ​ന്നും ആം​ബു​ല​സി​ന്‍റെ ദു​രു​പ​യോ​ഗം അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​രി​ക്ക​ൽ ലൈ​സ​ൻ​സ് കി​ട്ടി​യാ​ൽ പ​രി​ശീ​ല​ന​മാ​വ​ശ്യ​മി​ല്ല എ​ന്ന തോ​ന്ന​ൽ തെ​റ്റാ​ണ്. റോ​ഡ് നി​യ​മ​ങ്ങ​ൾ, വാ​ഹ​ന നി​ല​വാ​രം, സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ മാ​റു​മ്പോ​ൾ പ​രി​ശീ​ല​നം അ​ത്യാ​വ​ശ്യ​മാ​ണ്. ലോ​ക​ത്തി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള​ളാ​ൻ ഡ്രൈ​വ​ർ സ​മൂ​ഹ​വും ത​യാ​റാ​ക​ണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127149/regulations-to-include-gps-for-ambulances-oct-antony-raju-the-former-minister-said-that-r-will-be-tightened-first)