---
title: "ല​ഹ​രി​വി​രു​ദ്ധ കേ​സു​ക​ള്‍​ക്കാ​യി പോ​ലീ​സി​ല്‍ റേ​ഞ്ച് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി "
english_title: "Range-wise specialization in police for anti-narcotics cases DGP said that Rs "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127162/range-wise-specialization-in-police-for-anti-narcotics-cases-dgp-said-that-rs"
published_at: "2023-07-03T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2e76e9ba49_dgp_kerala.jpg"
keywords: []
---

# ല​ഹ​രി​വി​രു​ദ്ധ കേ​സു​ക​ള്‍​ക്കാ​യി പോ​ലീ​സി​ല്‍ റേ​ഞ്ച് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി 

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** ല​ഹ​രി​വി​രു​ദ്ധ കേ​സു​ക​ള്‍​ക്കാ​യി പോ​ലീ​സി​ല്‍ റേ​ഞ്ച് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ഷെ​യ്ക്ക് ദ​ർ​ബേ​ഷ് സാ​ഹി​ബ്. ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രെ​യാ​യി​രി​ക്കും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പ്ര​ത്യേ​ക പ​രി​ശീ​ല​നം സേ​നാം​ഗ​ങ്ങ​ൾ​ക്കു ന​ൽ​കും. കു​ട്ടി​ക​ളെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ക​ടു​പ്പി​ക്കും. ല​ഹ​രി​യി​ലേ​ക്കു വ​ഴു​തി​പ്പോ​കു​ന്ന കു​ട്ടി​ക​ളെ ഇ​ര​ക​ളാ​യി കാ​ണും. ല​ഹ​രി വ്യാ​പാ​രം ന​ട​ത്തു​ന്ന​തു കു​ട്ടി​ക​ളാ​ണെ​ങ്കി​ൽ പോ​ലും അ​വ​ർ​ക്ക് ഇ​ര​യു​ടെ ആ​നു​കൂ​ല്യം ന​ൽ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സ് സേ​ന​യ്ക്കു നി​ര​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന സേ​നാം​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ഡി​ജി​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** ല​ഹ​രി​വി​രു​ദ്ധ കേ​സു​ക​ള്‍​ക്കാ​യി പോ​ലീ​സി​ല്‍ റേ​ഞ്ച് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി ഷെ​യ്ക്ക് ദ​ർ​ബേ​ഷ് സാ​ഹി​ബ്. ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ചും പ​രി​ശീ​ല​നം ല​ഭി​ച്ച​വ​രെ​യാ​യി​രി​ക്കും ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത്. സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും പ്ര​ത്യേ​ക പ​രി​ശീ​ല​നം സേ​നാം​ഗ​ങ്ങ​ൾ​ക്കു ന​ൽ​കും. കു​ട്ടി​ക​ളെ ല​ഹ​രി​ക്ക​ടി​മ​യാ​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി ക​ടു​പ്പി​ക്കും. ല​ഹ​രി​യി​ലേ​ക്കു വ​ഴു​തി​പ്പോ​കു​ന്ന കു​ട്ടി​ക​ളെ ഇ​ര​ക​ളാ​യി കാ​ണും. ല​ഹ​രി വ്യാ​പാ​രം ന​ട​ത്തു​ന്ന​തു കു​ട്ടി​ക​ളാ​ണെ​ങ്കി​ൽ പോ​ലും അ​വ​ർ​ക്ക് ഇ​ര​യു​ടെ ആ​നു​കൂ​ല്യം ന​ൽ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സ് സേ​ന​യ്ക്കു നി​ര​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന സേ​നാം​ഗ​ങ്ങ​ൾ​ക്കെ​തി​രേ​യും ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നും ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സേ​വ​ന​ങ്ങ​ൾ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും ഡി​ജി​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127162/range-wise-specialization-in-police-for-anti-narcotics-cases-dgp-said-that-rs)