---
title: "ഇനി വാട്സ്ആപ്പ് ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിനായി ക്ലൗഡ് ബാക്കപ്പ് സേവനങ്ങളായ ഗൂഗിൾ ഡ്രൈവിന്റെയും ഐ-ക്ലൗഡിന്റെയും ആവശ്യമില്ല. "
english_title: "No need for cloud backup services like Google Drive and iCloud to transfer WhatsApp chats anymore. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127179/no-need-for-cloud-backup-services-like-google-drive-and-icloud-to-transfer-whatsapp-chats-anymore"
published_at: "2023-07-03T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a2f5d41665d_whatsapp_dfds.jpg"
keywords: []
---

# ഇനി വാട്സ്ആപ്പ് ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിനായി ക്ലൗഡ് ബാക്കപ്പ് സേവനങ്ങളായ ഗൂഗിൾ ഡ്രൈവിന്റെയും ഐ-ക്ലൗഡിന്റെയും ആവശ്യമില്ല. 

> **Lead Summary:** പുതിയ ഫോൺ വാങ്ങിക്കഴിഞ്ഞാലുള്ള ഏറ്റവും വലിയ ചടങ്ങ് പഴയ ഫോണിലെ ഡാറ്റ പുതിയതിലേക്ക് മാറ്റുന്നതാണ്. പ്രത്യേകിച്ച് വാട്സ്ആപ്പ് ചാറ്റുകൾ. ആദ്യം ഗൂഗിൾ ഡ്രൈവിലേക്ക് ചാറ്റ് ബാക്കപ്പ് ചെയ്ത്, പുതിയ ഫോണിൽ അവ റീസ്റ്റോർ ചെയ്യുന്നതാണ് പണ്ടുമുതലേ ഉള്ള രീതി. എന്നാൽ, ഇനി വാട്സ്ആപ്പ് ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിനായി ക്ലൗഡ് ബാക്കപ്പ് സേവനങ്ങളായ ഗൂഗിൾ ഡ്രൈവിന്റെയും ഐ-ക്ലൗഡിന്റെയും ആവശ്യമില്ല. പുതിയ അപ്ഡേറ്റിലൂടെ ‘ചാറ്റ് ട്രാൻസ്ഫർ’ സേവനമാണ് വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. ഒരേ ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകൾ ആണെങ്കിൽ, ഒരു ഫോണിലെ വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി രണ്ടാമത്തെ ഫോണിലേക്ക് എളുപ്പം കൈമാറാം.

## Article Content

പുതിയ ഫോൺ വാങ്ങിക്കഴിഞ്ഞാലുള്ള ഏറ്റവും വലിയ ചടങ്ങ് പഴയ ഫോണിലെ ഡാറ്റ പുതിയതിലേക്ക് മാറ്റുന്നതാണ്. പ്രത്യേകിച്ച് വാട്സ്ആപ്പ് ചാറ്റുകൾ. ആദ്യം ഗൂഗിൾ ഡ്രൈവിലേക്ക് ചാറ്റ് ബാക്കപ്പ് ചെയ്ത്, പുതിയ ഫോണിൽ അവ റീസ്റ്റോർ ചെയ്യുന്നതാണ് പണ്ടുമുതലേ ഉള്ള രീതി. എന്നാൽ, ഇനി വാട്സ്ആപ്പ് ചാറ്റുകൾ ട്രാൻസ്ഫർ ചെയ്യുന്നതിനായി ക്ലൗഡ് ബാക്കപ്പ് സേവനങ്ങളായ ഗൂഗിൾ ഡ്രൈവിന്റെയും ഐ-ക്ലൗഡിന്റെയും ആവശ്യമില്ല. പുതിയ അപ്ഡേറ്റിലൂടെ ‘ചാറ്റ് ട്രാൻസ്ഫർ’ സേവനമാണ് വാട്സ്ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. ഒരേ ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകൾ ആണെങ്കിൽ, ഒരു ഫോണിലെ വാട്സ്ആപ്പ് ചാറ്റ് ഹിസ്റ്ററി രണ്ടാമത്തെ ഫോണിലേക്ക് എളുപ്പം കൈമാറാം.

ആൻഡ്രോയ്ഡ് ടു ആൻഡ്രോയ്ഡ്, ഐഫോൺ ടു ഐഫോൺ ചാറ്റ് കൈമാറ്റമാണ് പുതിയ ഫീച്ചർ. നമ്മൾ ഫോണിൽ നിന്ന് ഫയലുകൾ അയക്കുന്നത് പോലെ തന്നെയാണ് വാട്സ്ആപ്പ് ചാറ്റുകളും അയക്കപ്പെടുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത്, ഗൂഗിൾ ഡ്രൈവിലും ഐ-ക്ലൗഡിലും ചാറ്റ് ബാക്കപ്പുകൾ സ്റ്റോർ ചെയ്തു വെക്കേണ്ടതില്ല എന്നതാണ്. അത് യൂസർമാർക്ക് കൂടുതൽ സ്വകാര്യത നൽകുകയും ചെയ്യും. ക്ലൗഡ് സേവനങ്ങളിൽ ലഭ്യമായ സ്റ്റോറേജ് ഇനി വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പ് കവരുകയുമില്ല.

എന്തായാലും പുതിയ ചാറ്റ് ട്രാൻസ്ഫർ ഫീച്ചർ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റ് എങ്ങനെ കൈമാറാം എന്നത് താഴെ കൊടുത്തിരിക്കുന്നു.

പഴയ ഫോണിൽ ചെയ്യേണ്ട കാര്യങ്ങൾ

**പുതിയ ഫോണിൽ ചെയ്യേണ്ട കാര്യങ്ങൾ **

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127179/no-need-for-cloud-backup-services-like-google-drive-and-icloud-to-transfer-whatsapp-chats-anymore)