---
title: "ശ്രീകണ്ഠപുരം റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം  നടന്നു."
english_title: "Inauguration of new office bearers of Srikanthpuram Rotary Club took place. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127205/inauguration-of-new-office-bearers-of-srikanthpuram-rotary-club-took-place"
published_at: "2023-07-03T23:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a30a1d56cef_rottary_club.jpg"
keywords: []
---

# ശ്രീകണ്ഠപുരം റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം  നടന്നു.

> **Lead Summary:** **ശ്രീകണ്ഠപുരം:** ശ്രീകണ്ഠപുരം റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം റോയൽ ട്രസ്റ്റ് ഹാളിൽ നടന്നു. സ്ഥാനാരോഹണ സമ്മേളനം മേജർ ഡോണർ.ബിജോഷ് മാന്വൽ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി [കണ്ണൂർ റീജ്യൺ] ഡോ. വിനോദ് കുമാർ, ഡിസ്ട്രിക്ട് ഡപ്യൂട്ടി കോ- ഓർഡിനേറ്റർ സുരേഷ് ഷേണായ്, അസിസ്റ്റന്റ് ഗവർണർ കെ.അരുൺ , എസ്.കെ.രാധാകൃഷ്ണൻ , സി.കെ. അനിരുദ്ധൻ, കെ. മുരളീധരൻ പി.വി. അനിൽകുമാർ , കെ.വി.ഹരിദാസൻ , എം.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എള്ളരിഞ്ഞി എ. എൽ.പി.സ്കൂളിന് വാട്ടർ പ്യൂരിഫയർ, നെടുങ്ങോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സൗന്ദര്യവത്കരണത്തിന് പതിനായിരം രൂപയുടെ ചെക്ക് എന്നിവ ചടങ്ങിൽ കൈമാറി. നിർദ്ധനരായ സ്ത്രീകൾക്ക് 50 ഇറച്ചി ക്കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. ഭാരവാഹികൾ : എസ്.കെ. രാധാകൃഷ്ണൻ (പ്രസിഡന്റ്),പി.വി. അനിൽകുമാർ (സെക്രട്ടറി) , വി.സി.മാത്യു (ട്രഷറർ).

## Article Content

**ശ്രീകണ്ഠപുരം:** ശ്രീകണ്ഠപുരം റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം റോയൽ ട്രസ്റ്റ് ഹാളിൽ നടന്നു. സ്ഥാനാരോഹണ സമ്മേളനം മേജർ ഡോണർ.ബിജോഷ് മാന്വൽ ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി [കണ്ണൂർ റീജ്യൺ] ഡോ. വിനോദ് കുമാർ, ഡിസ്ട്രിക്ട് ഡപ്യൂട്ടി കോ- ഓർഡിനേറ്റർ സുരേഷ് ഷേണായ്, അസിസ്റ്റന്റ് ഗവർണർ കെ.അരുൺ , എസ്.കെ.രാധാകൃഷ്ണൻ , സി.കെ. അനിരുദ്ധൻ, കെ. മുരളീധരൻ പി.വി. അനിൽകുമാർ , കെ.വി.ഹരിദാസൻ , എം.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. എള്ളരിഞ്ഞി എ. എൽ.പി.സ്കൂളിന് വാട്ടർ പ്യൂരിഫയർ, നെടുങ്ങോം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സൗന്ദര്യവത്കരണത്തിന് പതിനായിരം രൂപയുടെ ചെക്ക് എന്നിവ ചടങ്ങിൽ കൈമാറി. നിർദ്ധനരായ സ്ത്രീകൾക്ക് 50 ഇറച്ചി ക്കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. ഭാരവാഹികൾ : എസ്.കെ. രാധാകൃഷ്ണൻ (പ്രസിഡന്റ്),പി.വി. അനിൽകുമാർ (സെക്രട്ടറി) , വി.സി.മാത്യു (ട്രഷറർ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127205/inauguration-of-new-office-bearers-of-srikanthpuram-rotary-club-took-place)