---
title: "ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​വ​ധി അ​ഭ്യ​ർ​ഥി​ച്ച് വി​രു​ത​ൻ​മാ​രു​ടെ ദീ​ന​രോ​ദ​നം. "
english_title: "On the collector's Facebook page, the workers requested leave. pain "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127208/on-the-collectors-facebook-page-the-workers-requested-leave-pain"
published_at: "2023-07-03T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a30e46eb828_yghbjkl.jpg"
keywords: []
---

# ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​വ​ധി അ​ഭ്യ​ർ​ഥി​ച്ച് വി​രു​ത​ൻ​മാ​രു​ടെ ദീ​ന​രോ​ദ​നം. 

> **Lead Summary:** **കോ​ട്ട​യം: **ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​വ​ധി അ​ഭ്യ​ർ​ഥി​ച്ച് വി​രു​ത​ൻ​മാ​രു​ടെ ദീ​ന​രോ​ദ​നം. ക​ള​ക്ട​റു​ടെ ക​മ​ന്‍റ് ബോ​ക്സ് നി​റ​യെ അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ളാ​ണ്. ഒ​രാ​ളു​ടെ ആ​വ​ശ്യം കു​റ​ച്ച് മ​ന​സാ​ക്ഷി​യു​ണ്ടെ​ങ്കി​ൽ അ​വ​ധി താ, ​ഇ​വി​ടെ പാ​ല​മെ​ല്ലാം മു​ങ്ങി​യെ​ന്നാ​ണ്. മേ​വ​ള്ളൂ​ർ‌​ക്കാ​ര​ന്‍റെ ആ​ധി മൂ​വാ​റ്റു​പു​ഴ ആ​റ് ക​വി​ഞ്ഞൊ​ഴു​കു​ന്ന​താ​ണ്. മൂ​വാ​റ്റു​പു​ഴ ആ​റ് നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മി​ക്ക​വീ​ടു​ക​ളി​ലും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ​നി​യാ​ണ്. പു​ഴ​യ്ക്ക് അ​ക്ക​രെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

## Article Content

**കോ​ട്ട​യം: **ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം ക​ള​ക്ട​റു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​വ​ധി അ​ഭ്യ​ർ​ഥി​ച്ച് വി​രു​ത​ൻ​മാ​രു​ടെ ദീ​ന​രോ​ദ​നം. ക​ള​ക്ട​റു​ടെ ക​മ​ന്‍റ് ബോ​ക്സ് നി​റ​യെ അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ളാ​ണ്. ഒ​രാ​ളു​ടെ ആ​വ​ശ്യം കു​റ​ച്ച് മ​ന​സാ​ക്ഷി​യു​ണ്ടെ​ങ്കി​ൽ അ​വ​ധി താ, ​ഇ​വി​ടെ പാ​ല​മെ​ല്ലാം മു​ങ്ങി​യെ​ന്നാ​ണ്. മേ​വ​ള്ളൂ​ർ‌​ക്കാ​ര​ന്‍റെ ആ​ധി മൂ​വാ​റ്റു​പു​ഴ ആ​റ് ക​വി​ഞ്ഞൊ​ഴു​കു​ന്ന​താ​ണ്. മൂ​വാ​റ്റു​പു​ഴ ആ​റ് നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മി​ക്ക​വീ​ടു​ക​ളി​ലും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ​നി​യാ​ണ്. പു​ഴ​യ്ക്ക് അ​ക്ക​രെ എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മ​ഴ​ക്കെ​ടു​തി പു​ഴ​യ്ക്ക് അ​ക്ക​രെ​യും ഇ​ക്ക​രെ​യും ഒ​രു​പോ​ലെ​യാ​ണ്. ഹൈ​സ്കൂ​ളി​നെ​ങ്കി​ലും നാ​ളെ അ​വ​ധി കൊ​ടു​ത്തു​കൂ​ടെ മേ​ഡം. ദ​യ​വാ​യി അ​വ​ധി ത​രൂ- മേ​വ​ള്ളൂ​ർ​ക്കാ​ര​ൻ ക​ര​ച്ചി​ലി​ന്‍റെ വ​ക്കി​ലാ​ണ്. മ​റ്റൊ​രു വി​രു​ത​ൻ പ​റ​യു​ന്ന​ത് നാ​ളെ പ​രീ​ക്ഷ​യാ​ണ്. അ​വ​ധി ത​രു​മോ? ഒ​ന്നും പ​ഠി​ച്ചി​ട്ടി​ല്ല എ​ന്നാ​ണ്. രാ​വി​ലെ ഒ​ൻ​പ​തി​ന് സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ക്ക​രു​തേ... ഉ​ണ്ടെ​ങ്കി​ൽ രാ​ത്രി​യി​ൽ ത​ന്നെ പ്ര​ഖ്യാ​പി​ക്ക​ണേ​യെ​ന്നാ​ണ് മ​റ്റൊ​രാ​ളു​ടെ ആ​വ​ശ്യം. ഇ​ത്ത​ര​ത്തി​ൽ ര​സ​ക​ര​മാ​യ അ​വ​ധി​ക്ക​പേ​ക്ഷ​യാ​ണ് ക​ള​ക്ട​റു​ടെ ക​മ​ന്‍റ് ബോ​ക്സ് നി​റ​യെ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127208/on-the-collectors-facebook-page-the-workers-requested-leave-pain)