---
title: "പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് വെള്ളർവള്ളി സ്പെഷ്യൽ ഗ്രാമസഭ  വെള്ളർവള്ളിയിൽ വെച്ച് നടന്നു "
english_title: "Peravooor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127213/peravooor"
published_at: "2023-07-04T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a36a3edbfee_Screenshot_20230704-060845_WhatsApp.jpg"
keywords: []
---

# പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് വെള്ളർവള്ളി സ്പെഷ്യൽ ഗ്രാമസഭ  വെള്ളർവള്ളിയിൽ വെച്ച് നടന്നു 

> **Lead Summary:** **പേരാവൂർ** :- പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് വെള്ളർവള്ളി സ്പെഷ്യൽ ഗ്രാമസഭ ഇന്നലെ വെള്ളർവള്ളി ശ്രീ നരസിംഹമൂർത്തി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വെള്ളർവള്ളിയിൽ ഉള്ള വി കെ ക്രഷർ മാനേജ്‌മെന്റ് പുതുതായി തുടങ്ങുന്ന ക്വാറി തുറന്നു പ്രവർത്തിക്കുന്നതിനായി പരിശ്രമിക്കുന്നു എന്നറിഞ്ഞതിനാൽ അതിനെതിരെ പ്രമേയം പാസാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായിട്ടാണ് കൂടിയത്.

## Article Content

**പേരാവൂർ** :- പേരാവൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് വെള്ളർവള്ളി സ്പെഷ്യൽ ഗ്രാമസഭ ഇന്നലെ വെള്ളർവള്ളി ശ്രീ നരസിംഹമൂർത്തി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വെള്ളർവള്ളിയിൽ ഉള്ള വി കെ ക്രഷർ മാനേജ്‌മെന്റ് പുതുതായി തുടങ്ങുന്ന ക്വാറി തുറന്നു പ്രവർത്തിക്കുന്നതിനായി പരിശ്രമിക്കുന്നു എന്നറിഞ്ഞതിനാൽ അതിനെതിരെ പ്രമേയം പാസാക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനുമായിട്ടാണ് കൂടിയത്.

വാർഡ് മെമ്പർ ശ്രീജ പ്രദീപൻ സ്വാഗതം പറഞ്ഞു. പേരാവൂർ ഗ്രാമ പഞ്ചായത്ത്പ്രസിഡൻറ് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ,പഞ്ചായത്ത് മെമ്പർ ജോസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റീന മനോഹരൻ,പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി തോമസ്, പഞ്ചായത്ത് മെമ്പർ നൂറുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.കോറ ആക്ഷൻ കമ്മിറ്റി മെമ്പർ പ്രമോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127213/peravooor)