---
title: "സ്വകാര്യ ബസ് കാനയിലേയ്ക്ക് മറിഞ്ഞ് 20 യാത്രക്കാർക്ക് പരുക്കേറ്റു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127216/accident"
published_at: "2023-07-04T05:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a365d908caa_Screenshot_20230704-054847_Facebook.jpg"
keywords: []
---

# സ്വകാര്യ ബസ് കാനയിലേയ്ക്ക് മറിഞ്ഞ് 20 യാത്രക്കാർക്ക് പരുക്കേറ്റു

> **Lead Summary:** **തൃശൂർ**: കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേയ്ക്ക് മറിഞ്ഞ് 20 യാത്രക്കാർക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ജോണീസ് ബസാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**തൃശൂർ**: കുന്നംകുളത്ത് സ്വകാര്യ ബസ് കാനയിലേയ്ക്ക് മറിഞ്ഞ് 20 യാത്രക്കാർക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ജോണീസ് ബസാണ് അപകടത്തിൽപ്പെട്ടത്.

ആരുടേയും പരുക്ക് ഗുരുതരമല്ല. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വൺവേ ഇറങ്ങിവരുന്നതിനിടെ ബസ് കാനയിലേക്ക് മറിയുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127216/accident)