---
title: "  ഇരിട്ടി പ്രഗതിയിൽ  ഗുരുവന്ദനം സംഘടിപ്പിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127218/iritty"
published_at: "2023-07-04T05:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a367e34716a_FB_IMG_1688430440346.jpg"
keywords: []
---

#   ഇരിട്ടി പ്രഗതിയിൽ  ഗുരുവന്ദനം സംഘടിപ്പിച്ചു

> **Lead Summary:**  **ഇരിട്ടി**: വ്യാസ പൂർണിമയുടെ ഭാഗമായി ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ എം. രതീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലയോര മേഖലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു.

## Article Content

 **ഇരിട്ടി**: വ്യാസ പൂർണിമയുടെ ഭാഗമായി ഇരിട്ടി പ്രഗതി വിദ്യാനികേതനിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ എം. രതീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലയോര മേഖലയിലെ വിവിധ സ്‌കൂളുകളിൽ നിന്നും വിരമിച്ച അധ്യാപകരെ ആദരിച്ചു.

തുടർന്ന് വിവിധ ക്ലാസ്സുകളിൽ നടന്ന ഗുരുവന്ദനത്തിന് അധ്യാപകരായ പയ്യാവൂർ മാധവൻ മാസ്റ്റർ, ഫൽഗുനൻ , പി.കെ. ധനരാജ് തുടങ്ങിയവർ നേതൃത്വം നൽകി. പൂർവ്വധ്യാപകരെ പൊന്നാടയണിയിക്കുകയും ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127218/iritty)