---
title: "മാരക ലഹരി വസ്തുക്കൾ ഇനി ചികിത്സക്കായി ഉപയോഗിക്കാം "
english_title: "Deadly intoxicants can now be used for treatment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127241/deadly-intoxicants-can-now-be-used-for-treatment"
published_at: "2023-07-04T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3946d73457_download_-_2023-07-04T090340.644.jpeg"
keywords: []
---

# മാരക ലഹരി വസ്തുക്കൾ ഇനി ചികിത്സക്കായി ഉപയോഗിക്കാം 

> **Lead Summary:** **സിഡ്നി**: എംഡിഎംഎയും മാജിക് മഷ്റൂമും പോലുള്ള മാരകമായ ലഹരി വസ്തുക്കൾ ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഓസ്ട്രേലിയൻ അധികൃതർ അനുമതി നൽകി. രാജ്യത്തെ സൈക്യാട്രിസ്റ്റുകൾക്ക് ഇനി ഇവ പ്രിസ് ക്രൈബ് ചെയ്യാം.

## Article Content

**സിഡ്നി**: എംഡിഎംഎയും മാജിക് മഷ്റൂമും പോലുള്ള മാരകമായ ലഹരി വസ്തുക്കൾ ചികിത്സയ്ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഓസ്ട്രേലിയൻ അധികൃതർ അനുമതി നൽകി. രാജ്യത്തെ സൈക്യാട്രിസ്റ്റുകൾക്ക് ഇനി ഇവ പ്രിസ് ക്രൈബ് ചെയ്യാം.

വിട്ടുമാറാത്ത മാനസികാസ്വാസ്ഥ്യവും കടുത്ത വിഷാദവും ചികിത്സിക്കാനുളള മരുന്നായി ഇവ രണ്ടിനും അനുമതി നൽകുന്ന ആദ്യത്തെ രാജ്യമാണ് ഓസ്ട്രേലിയ. സൈലോബിൻ എന്ന സംയുക്തമടങ്ങിയ മാജിക് മഷ്റൂം വിഷാദരോഗത്തിനാണ്. എംഡിഎംഎ പോസ്റ്റ് ട്രോമെറ്റിക് സ് ഡിസോർഡറിനും. തൊറപ്യൂട്ടിക് ഗുഡ്സ് അഡ്മിനിസ്ട്രേഷന്റെ അംഗീകൃത മരുന്നുപട്ടികയിൽ ഇപ്പോൾ ഇവ ഉൾപ്പെടുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127241/deadly-intoxicants-can-now-be-used-for-treatment)