---
title: "തിരുമേനിയിലെ അനീറ്റ അജോയുടെ ചികിത്സ വ്യാഴാഴ്ച ആരംഭിക്കും"
english_title: "Anita Ajo's treatment will begin on Thursday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/12725/anita-ajos-treatment-will-begin-on-thursday"
published_at: "2021-11-25T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619f544b801d5_IMG-20211125-WA0028.jpg"
keywords: []
---

# തിരുമേനിയിലെ അനീറ്റ അജോയുടെ ചികിത്സ വ്യാഴാഴ്ച ആരംഭിക്കും

> **Lead Summary:** ചെറുപുഴ: മലിഗ്നന്റെ മെലനോമ എന്ന ഗുരുതരമായ സ്കിൻ കാൻസർ ബാധിച്ച തിരുമേനിയിലെ അനീറ്റ അജോയുടെ ചികിത്സ വ്യാഴാഴ്ച ആരംഭിക്കും. കോഴിക്കോട് എം.വി.ആർ. ആസ്പത്രിയിൽ രണ്ടുദിവസം മുൻപ് പ്രവേശിപ്പിച്ച അനീറ്റയുടെ പരിശോധനകൾ പൂർത്തിയായി. 27കാരിയായ അനീറ്റയ്ക്ക് ഇമ്യൂണോ തെറാപ്പി എന്ന ചെലവേറിയ ചികിത്സയാണ് നിർദേശിച്ചിരുന്നത്.

## Article Content

ചെറുപുഴ: മലിഗ്നന്റെ മെലനോമ എന്ന ഗുരുതരമായ സ്കിൻ കാൻസർ ബാധിച്ച തിരുമേനിയിലെ അനീറ്റ അജോയുടെ ചികിത്സ വ്യാഴാഴ്ച ആരംഭിക്കും. കോഴിക്കോട് എം.വി.ആർ. ആസ്പത്രിയിൽ രണ്ടുദിവസം മുൻപ് പ്രവേശിപ്പിച്ച അനീറ്റയുടെ പരിശോധനകൾ പൂർത്തിയായി. 27കാരിയായ അനീറ്റയ്ക്ക് ഇമ്യൂണോ തെറാപ്പി എന്ന ചെലവേറിയ ചികിത്സയാണ് നിർദേശിച്ചിരുന്നത്.

ഒരു ഡോസിന് രണ്ട് ലക്ഷം രൂപ വരുന്ന 18 ഡോസ് മരുന്നാണ് വേണ്ടിയിരുന്നത്. മറ്റ് ചെലവുകൾ ഉൾപ്പെടെ 40 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. ഒറ്റ മാസം പൂർത്തിയാവുന്ന ബുധനാഴ്ച പൊതുയോഗം ചേർന്ന് കണക്കുകൾ അവതരിപ്പിച്ചു.

43,09,986 രൂപയാണ് സമാഹരിച്ചത്. ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. കെ.ഡി.പ്രവീൺ അധ്യക്ഷനായി.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ പി.വി.വത്സല, പഞ്ചായത്ത് പ്രസിഡൻറ്‌ കെ.എഫ്.അലക്സാണ്ടർ, വൈസ് പ്രസിഡൻറ്‌ റെജി പുളിക്കൽ, കെ.കെ.ജോയി, കെ.പി.നസീറ, കെ.പി.സുനിത, കെ.എം.ഷാജി, സന്തോഷ് ഇളയിടത്ത്, വി.ഭാർഗവി, വി.ജി.ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പി.എം.സെബാസ്റ്റ്യൻ റിപ്പോർട്ടും കെ.സി.പ്രസൂൺ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/12725/anita-ajos-treatment-will-begin-on-thursday)