---
title: "“മിന്നുമണി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു, മികച്ച പ്രകടനം നടത്താൻ സാധിക്കട്ടെ”- അഭിനന്ദനവുമായി രാഹുൽ ഗാന്ധി "
english_title: "Rahul gandhi congradulated cricketer minnumani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127306/rahul-gandhi-congradulated-cricketer-minnumani"
published_at: "2023-07-04T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3c0f1211d5_reporterlive_2023-07_fea15e0b-3019-45fa-a1e0-e71e9ac53430_miru.jpg"
keywords: []
---

# “മിന്നുമണി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു, മികച്ച പ്രകടനം നടത്താൻ സാധിക്കട്ടെ”- അഭിനന്ദനവുമായി രാഹുൽ ഗാന്ധി 

> **Lead Summary:** **വയനാട്**: ബം​ഗ്ലാദേശിനെതിരായ ട്വൻ്റി ട്വൻ്റി മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച മലയാളി താരം മിന്നു മണിക്ക് ആശംസയുമായി കോൺ​ഗ്രസ് നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ​ഗാന്ധി. കേരളത്തിലെ കുറിച്യ വിഭാ​ഗത്തിൽപ്പെട്ട മിന്നു മണി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ വനിതാ പ്രീമിയർ ലീ​ഗിൽ കളിച്ച ആദ്യ താരമായിരുന്നു മിന്നു. ഇപ്പോൾ ഇന്ത്യൻ ടീമിൽ ഇടം നേടുക വഴി മറ്റൊരു പൊൻതൂവൽ കൂടി മിന്നു തൻ്റെ കരിയറിൽ നേടിയിരിക്കുന്നു. മിന്നുവിന് എല്ലാ ആശംസകളും നേരുന്നു. ബം​ഗ്ലാദേശിനെതിരെ മികച്ച പ്രകടനം നടത്താൻ മിന്നുവിന് കഴിയട്ടെയെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

## Article Content

**വയനാട്**: ബം​ഗ്ലാദേശിനെതിരായ ട്വൻ്റി ട്വൻ്റി മത്സരങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടം പിടിച്ച മലയാളി താരം മിന്നു മണിക്ക് ആശംസയുമായി കോൺ​ഗ്രസ് നേതാവും വയനാട് മുൻ എംപിയുമായ രാഹുൽ ​ഗാന്ധി. കേരളത്തിലെ കുറിച്യ വിഭാ​ഗത്തിൽപ്പെട്ട മിന്നു മണി ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ വനിതാ പ്രീമിയർ ലീ​ഗിൽ കളിച്ച ആദ്യ താരമായിരുന്നു മിന്നു. ഇപ്പോൾ ഇന്ത്യൻ ടീമിൽ ഇടം നേടുക വഴി മറ്റൊരു പൊൻതൂവൽ കൂടി മിന്നു തൻ്റെ കരിയറിൽ നേടിയിരിക്കുന്നു. മിന്നുവിന് എല്ലാ ആശംസകളും നേരുന്നു. ബം​ഗ്ലാദേശിനെതിരെ മികച്ച പ്രകടനം നടത്താൻ മിന്നുവിന് കഴിയട്ടെയെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

ഇന്ത്യൻ ദേശീയ ടീമിൽ എത്തുന്ന ആദ്യ മലയാളി വനിതയാണ് മിന്നു മണി. നേരത്തെ ഇന്ത്യൻ എ ടീമിൽ മിന്നു കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരവുമാണ് മിന്നു. ഇടം കൈയ്യൻ ബാറ്ററും വലം കയ്യൻ ഓഫ് സ്പിന്നറുമാണ് ഈ ഓൾ റൗണ്ടർ. പതിനാറാം വയസിലാണ് കേരളാ ടീമിൽ അരങ്ങേറിയത്. തുടർന്ന് പത്ത് വർഷമായി കേരളാ ടീമിൽ സ്ഥിരം സാന്നിധ്യവുമായിരുന്നു മിന്നു. ഞായറാഴ്ചയാണ് ബം​ഗ്ലാദേശിനെതിരായ ട്വൻ്റി 20 പരമ്പര തുടങ്ങുന്നത്. ഹർമൻപ്രീത് സിം​ഗ് ആണ് ഇന്ത്യയെ നയിക്കുന്നത്. ട്വൻ്റി ട്വന്റി പരമ്പരയിൽ അവസരം മുതലാക്കാനായാൽ ഇന്ത്യൻ ഏകദിന ടീമിലേക്കും മിന്നുവിന് മുന്നേറാനാവും. മൂന്ന് മത്സരങ്ങളാണ് ബം​ഗ്ലാദേശിനെതിരെ ഇന്ത്യ കളിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127306/rahul-gandhi-congradulated-cricketer-minnumani)