---
title: "പ്രതിരോധ മരുന്നുകൾ വിതരണം ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ്"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127310/manathana"
published_at: "2023-07-04T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3c203224a4_IMG-20230704-WA0006.jpg"
keywords: []
---

# പ്രതിരോധ മരുന്നുകൾ വിതരണം ചെയ്ത് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ്

> **Lead Summary:**  മഴക്കാലപൂർവ്വ രോഗങ്ങൾ കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് മരുന്നുകൾ വിതരണം ചെയ്തു. മണത്തണ ഭാഗത്തുള്ള മിക്ക വീടുകളിലും വ്യാപാര വ്യവസായി ഏകോപനസമിതി മെമ്പർമാർ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.

## Article Content

 മഴക്കാലപൂർവ്വ രോഗങ്ങൾ കൂടുതൽ വ്യാപിക്കുന്ന സാഹചര്യത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് മരുന്നുകൾ വിതരണം ചെയ്തു. മണത്തണ ഭാഗത്തുള്ള മിക്ക വീടുകളിലും വ്യാപാര വ്യവസായി ഏകോപനസമിതി മെമ്പർമാർ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് സി എം ജെ മരുന്നുകൾ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. പകർച്ചപനി വ്യാപകമായിരിക്കുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാനുള്ള മരുന്ന് എല്ലാ വീട്ടിലും എത്തിക്കുക എന്ന ഉദ്യമത്തോടെയാണ് സംഘടന ഇത്തരമൊരു കാര്യം തീരുമാനിച്ചത് എന്നും, ഒരു കുടുംബത്തിലെ എല്ലാവർക്കും ഗുളികകൾ നൽകാമെന്നും തികയാത്തവർക്ക് ആവശ്യമുണ്ടെങ്കിൽ വീണ്ടും ഗുളികകൾ എത്തിക്കാമെന്നും വ്യാപാര വ്യവസായി ഏകോപനസമിതി പറയുന്നു.

ജനറൽ സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ, ട്രഷറർ എ രാജൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. യൂത്ത് വിങ്ങ് വൈസ് പ്രസിഡന്റ് സി ദിനേശൻ, മറ്റു മെമ്പർമാരും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127310/manathana)