---
title: "സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു "
english_title: "The number of flu patients in the state is increasing again"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/127324/the-number-of-flu-patients-in-the-state-is-increasing-again"
published_at: "2023-07-04T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a3c88e80ce7_images_-_2023-06-20T105009.866.jpeg"
keywords: []
---

# സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വീണ്ടും വർദ്ധിക്കുന്നു 

> **Lead Summary:** സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 31,182 പേരാണ് പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയിട്ടുള്ളത്. കൂടാതെ, മൂന്ന് ദിവസത്തിനിടെ 12 പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

## Article Content

സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം വീണ്ടും കുതിക്കുന്നു.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 31,182 പേരാണ് പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയിട്ടുള്ളത്. കൂടാതെ, മൂന്ന് ദിവസത്തിനിടെ 12 പനി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പകര്‍ച്ചപ്പനി ഉള്ളവരില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്. 142 പേര്‍ക്ക് ഡെങ്കിപ്പനിയും, 24 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. 12,694 പേരാണ് ഇന്നലെ മാത്രം പനിബാധിച്ച്‌ ചികിത്സ തേടിയത്. പകര്‍ച്ചവ്യാധികള്‍ അതിവേഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് 138 ഡെങ്കി ബാധിത മേഖലകള്‍ ഉണ്ടെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഇത്തരത്തില്‍ 20 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രത്യേക ജാഗ്രതയ്ക്കും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/127324/the-number-of-flu-patients-in-the-state-is-increasing-again)